HOME
DETAILS

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

  
May 21 2025 | 16:05 PM

Suryakumar Yadav Create a New Record in T20 Cricket

മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 181 റൺസ് വിജയലക്ഷ്യം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് വീശിയ മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ നേടിയത്. 

മത്സരത്തിൽ അവസാന രണ്ട് ഓവറിൽ മുംബൈ 48 റൺസാണ് അടിച്ചുകൂട്ടിയത്. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. 43 പന്തിൽ പുറത്താവാതെ 73 റൺസാണ് സ്‌കൈ നേടിയത്. ഏഴ് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഈ സീസണിലെ സ്ഥിരതയാർന്ന ഈ പ്രകടനത്തോടെ ടി-20യിൽ ഒരു റെക്കോർഡും താരം സ്വന്തമാക്കി.

ടി-20യിൽ  തുടർച്ചയായി ഏറ്റവും കൂടുതൽ 25+ സ്കോറുകൾ നേടുന്ന താരമായി മാറാനാണ് സൂര്യക്ക് സാധിച്ചത്. 13 തവണയാണ് താരം തുടർച്ചയായി  25+ സ്കോറുകൾ നേടിയത്. ഇതോടെ ഇത്ര തന്നെ തവണ 25+ സ്കോറുകൾ നേടിയ സൗത്ത് ആഫ്രിക്കൻ താരം ടെംബ ബവുമയുടെ നേട്ടത്തിനൊപ്പമെത്താനും ഇന്ത്യൻ ടി-20 നായകന് സാധിച്ചു. 2019-20 വർഷത്തിലാണ് ബാവുമ തുടർച്ചയായി 13 തവണ 25+ സ്‌കോറുകൾ നേടിയത്. 

ഐപിഎല്ലിൽ ഇതിനോടകം തന്നെ മൂന്ന് ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. നാലാമതായി പ്ലേ ഓഫിൽ ഇടം നേടാൻ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസുമാണ് ശക്തമായ പോരാട്ടം നടത്തുന്നത്. 

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

 രോഹിത് ശർമ്മ, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ,ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

ഡൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ

ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ), അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്വി, മാധവ് തിവാരി, ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ, വിപ്രജ് നിഗം, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, മുകേഷ് കുമാർ, ദുഷ്മന്ത ചമീര.

Suryakumar Yadav Create a New Record in T20 Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  20 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  21 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  21 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  21 hours ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  21 hours ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  21 hours ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  a day ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  a day ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  a day ago