HOME
DETAILS

സോക്‌സുകളുടെ ദുര്‍ഗന്ധം സഹിക്കവയ്യാതായോ.. മണമകറ്റാന്‍ ഇങ്ങനെ ചെയ്താല്‍ മതി

  
May 21 2025 | 07:05 AM

How to Keep Socks Clean and Odor-Free Easy Home Tips


അധികമാളുകളും പുറത്തേക്കിറങ്ങുമ്പോള്‍, ജോലിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഷൂ ധരിച്ചാണ് പോവുക. ഷൂ ധരിക്കുമ്പോള്‍ ആദ്യം സോക്‌സിട്ടാണ് നമ്മള്‍ ഷൂ ധരിക്കുന്നത്. എന്നാല്‍ ഈ സോക്‌സുകള്‍ക്ക് ദുര്‍ഗന്ധം വരുക സാധാരണമാണ്. 
ദിവസം മുഴുവന്‍ കാലില്‍ കിടക്കുന്ന സോക്‌സിനെ കാലില്‍ നിന്ന് അഴിച്ചു മാറ്റുമ്പോള്‍ ദുര്‍ഗന്ധമുണ്ടാവാറുണ്ട്. മാത്രമല്ല, ചിലര്‍ 4 മുതല്‍ 5 ദിവസം വരെയൊക്കെ ഒരു ജോഡി സോക്‌സ് തന്നെ ഉപയോഗിക്കുന്നവരുമുണ്ട്.

ഇങ്ങനെ ഉപയോഗിക്കുന്ന സോക്‌സിലെ അഴുക്ക് വൃത്തിയാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുമായിരിക്കും. ദുര്‍ഗന്ധം നീക്കം ചെയ്യാനും കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ഭര്‍ത്താവിന്റെയോ കുട്ടികളുടെയോ സോക്‌സിന്റെ ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഈ വിദ്യകള്‍ നിങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്. സോക്‌സിലെ ദുര്‍ഗന്ധവും അഴുക്കും നീക്കം ചെയ്യാന്‍ ഇതുപോലെ ചെയ്തു നോക്കൂ.

 

sox.jpg


ആരോമാറ്റിക് പൊടി

സോക്‌സില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് തടയാന്‍, സോക്‌സ് ധരിക്കുന്നതിന് മുമ്പ് ആദ്യം കാലില്‍ സുഗന്ധമുള്ള പൊടി പുരട്ടണം. അതിനുശേഷം മാത്രം സോക്‌സ് ധരിക്കുക. ഇത് നിങ്ങളുടെ സോക്‌സുകളില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് തടയാനും അഴുക്ക് പടരാതിരിക്കാനും സഹായിക്കും. കൂടാതെ, സോക്‌സുകള്‍ വാങ്ങുമ്പോള്‍, സിന്തറ്റിക് സോക്‌സുകള്‍ വാങ്ങാതിരിക്കുക. മാത്രമല്ല, കുറഞ്ഞത് മൂന്ന് മുതല്‍ നാല് മാസത്തിലൊരിക്കല്‍ സോക്‌സുകള്‍ ഒഴിവാക്കണമെന്നും ഓര്‍മിക്കുക. 


വെളുത്ത വിനാഗിരി

വെളുത്ത നിറത്തിലുള്ള വിനാഗിരി ഉപയോഗിച്ച് നിങ്ങള്‍ക്ക് സോക്‌സുകള്‍ നന്നായി വൃത്തിയാക്കാനും അവയ്ക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാനും സാധിക്കും. അതുകൊണ്ട്, സോക്‌സ് കഴുകുമ്പോഴെല്ലാം വെളുത്ത വിനാഗിരി ഉപയോഗിക്കുക. ഇതിനുപുറമെ, ടീ ബാഗുകളും ഇതിനായി ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

 

sox2.jpg

ടീ ബാഗുകള്‍ 

സോക്‌സ് കഴുകുമ്പോള്‍ ഒരു ടീ ബാഗ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. വെള്ളം അല്‍പ്പം തണുക്കുമ്പോള്‍ നിങ്ങള്‍ക്ക് ടീ ബാഗ് നീക്കം ചെയ്ത് സോക്‌സുകള്‍ അതില്‍ ഇട്ട് നന്നായി കഴുകാവുന്നതാണ്. നിങ്ങളുടെ സോക്‌സുകള്‍ക്ക് നല്ല മണം കിട്ടാന്‍ റോസ് വാട്ടറും ഉപയോഗിക്കാം.

ബേക്കിങ് സോഡ

സോക്‌സ് കഴുകുമ്പോള്‍ ബേക്കിങ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സോക്‌സില്‍ നിന്നുള്ള അഴുക്ക് എളുപ്പത്തില്‍ പുറത്തുവരുകയും ദുര്‍ഗന്ധം മാറുകയും ചെയ്യും. ഇതിനായി, നിങ്ങള്‍ കുറച്ച് ബേക്കിങ് സോഡ വെള്ളത്തില്‍ കലര്‍ത്തി കുറച്ച് നേരം ആ വെള്ളം മാറ്റി വയ്ക്കുക. അതിനുശേഷം നിങ്ങളുടെ സോക്‌സുകള്‍ വെള്ളത്തില്‍ മുക്കി ശരിയായി വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയും ഇതുപോലെ ഉപയോഗിക്കാം. ഓറഞ്ച് തൊലി കുറച്ചു നേരം വെള്ളത്തില്‍ ഇട്ടു വച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് സോക്‌സ് കഴുകി എടുക്കുക. ഇത് നിങ്ങളുടെ സോക്‌സില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം ഒഴിവാക്കും. മാത്രമല്ല നല്ല മണവും വരുന്നതാണ്. ഈ നുറുങ്ങുകളെല്ലാം ചെയ്തു നോക്കിയാല്‍ നിങ്ങളുടെ സോക്‌സുകള്‍ ശരിയായി കഴുകാനും അവ സുഗന്ധമുള്ളതാക്കാനും നിങ്ങള്‍ക്കു കഴിയുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  12 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  12 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  12 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  13 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  13 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  13 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  13 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  14 hours ago