
സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

ദുബൈ: ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള വിമാന നിരക്കുകളില്‍ വമ്പന്‍ കിഴിവുമായി എയര്‍ ഇന്ത്യ. സമ്മര്‍ സെയിലിനാണ് ഇന്ത്യയുടെ ദേശീയ എയര്‍ലൈനായ എയര്‍ ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ച് സുവര്‍ണാവസരമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് 717 ദിര്‍ഹമാണ് നിരക്ക്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് 797.17 ദിര്‍ഹത്തിന് ലഭിക്കും.
2025 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കുകള്‍ ലഭ്യമാകുക. വടക്കേ അമേരിക്ക, യൂറോപ്പ് (യുണൈറ്റഡ് കിംഗ്ഡം ഉള്‍പ്പെടെ), ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ദീര്‍ഘദൂര റൂട്ടുകളില്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ നീട്ടിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നിരുന്നാലും തിരക്കേറിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര നഗരങ്ങളിലേക്കുള്ള യാത്രാ നിരക്കുകള്‍ ഇതിനകം തന്നെ മുപ്പത്തിനായിരം കടന്നിട്ടുണ്ട്.
സൂപ്പര്‍ സെയിലില്‍ ആഭ്യന്തര റൂട്ടുകളിലെ ഒരു വശത്തേക്കുള്ള നിരക്കുകള്‍ 1,199 രൂപ മുതലാണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലെ മടക്കയാത്രാ നിരക്കുകള്‍ 11,969 രൂപ മുതലാണ് ആരംഭിക്കുന്നതെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
സൂപ്പര്‍ സെയില്‍ 2025 മെയ് 25ന് രാത്രി 11.59 വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. വില്‍പ്പനയുടെ അവസാന 24 മണിക്കൂര്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. കൂടാതെ, FLYAI എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഒരാള്‍ക്ക് 129.2 ദിര്‍ഹം വരെ ലാഭിക്കാം.
എയര്‍ ഇന്ത്യ നേരിട്ടുള്ള ഓണ്‍ലൈന്‍ ചാനലുകള്‍ വഴി ബുക്ക് ചെയ്യുന്ന അനുബന്ധ സേവനങ്ങള്‍ക്ക് പ്രത്യേക ഡീലുകളും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകള്‍ക്ക് പ്രീപെയ്ഡ് ബാഗേജില്‍ 40 ശതമാനം വരെ കിഴിവും സീറ്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം വരെ കിഴിവും ഉള്‍പ്പെടുന്നു. യാത്രയുടെ ക്ലാസ് അനുസരിച്ച്, റൗണ്ട്-ട്രിപ്പ് ബുക്കിംഗുകളില്‍ HSBC ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 344.5 ദിര്‍ഹം വരെ ലാഭിക്കാം. യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഇക്കണോമി ക്ലാസ് യാത്രയ്ക്ക്, HSBC കാര്‍ഡ് ഉടമകള്‍ക്ക് 107.6 ദിര്‍ഹം കിഴിവുമുണ്ട്.
Air India launches its summer sale with fares from UAE to India starting at just Dh717. Book early to grab limited-time low-cost travel deals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Kerala
• 6 hours ago
കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!
Football
• 7 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും
Kerala
• 7 hours ago
ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം
uae
• 7 hours ago
ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം
qatar
• 7 hours ago
തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 7 hours ago
കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ
National
• 8 hours ago
അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്കോ
uae
• 8 hours ago
പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി
Cricket
• 8 hours ago
2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു
National
• 8 hours ago
ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത
International
• 9 hours ago
യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ
uae
• 9 hours ago
കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി
Kerala
• 10 hours ago
പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്
Kerala
• 10 hours ago
ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്
Kuwait
• 10 hours ago
തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ
International
• 11 hours ago
പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി
uae
• 11 hours ago
റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി
Kerala
• 11 hours ago
സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി
uae
• 10 hours ago
നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ
Football
• 10 hours ago
കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല
Kerala
• 10 hours ago