
ഇത്തിഹാദിലെ മാന്ത്രികൻ; കെവിൻ ഡിബ്രൂയിൻ ഇനി പുതിയ തട്ടകത്തിൽ

മാഞ്ചസ്റ്റർ സിറ്റി എത്ര ഗോളിന് പിറകിൽ നിൽക്കുകയാണെങ്കിലും കെവിൻ ഡിബ്രൂയിൻ കളത്തിലുണ്ടെങ്കിൽ സഹതാരങ്ങൾക്കും ഫാൻസിനും ആശ്വാസമാണ്. മത്സരത്തിൽ ഗോൾ മടക്കാൻ കഴിയും. തോൽക്കില്ലെന്ന ശക്തമായ ആത്മവിശ്വാസം, അതിന്റെ പേരായിരുന്നു കെവിൻ ഡിബ്രൂയിൻ.
ലയണൽ മെസ്സി കഴിഞ്ഞാൽ ഞാൻ പരിശീലിപ്പിച്ചവരിൽ ഏറ്റവും കൂടുതൽ പാസുകൾ കൊടുക്കാൻ കെൽപ്പുള്ള താരമെന്നായിരുന്നു ഇന്നലെ നടന്ന യാത്രയയപ്പിൽ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള ഡിബ്രൂയിനെ കുറിച്ച് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാൽ വ്യക്തമാകും ഇത്തിഹാദിന് നടുവിലെ പച്ചപ്പുൽ മൈതാനിയിൽ പടർന്ന് പന്തലിച്ച വടവൃക്ഷമായിരുന്നു കെവിൻ ഡിബ്യൂയിൻ എന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുന്നോടിയായി ഇത്തിഹാദിന് സമീപത്തുള്ള കടകളിലെല്ലാം കെവിൻ ഡിബ്രൂയിന്റെ പേരുകൾ ആലേഖനം ചെയ്ത ബാനറുകളായിരുന്നു വിൽപനക്ക് വെച്ചിരുന്നത്. ഗ്രൗണ്ടിന് പുറത്തും അകത്തും ‘ കിങ് കെവി മാത്രം’. 2015 സെപ്റ്റംബറിലായിരുന്നു ഇത്തിഹാദിന് നടുവിൽ പുതിയ താരമായി ഡിബ്രൂയിനെ സിറ്റി അവതരിപ്പിച്ചത്. പിന്നീടിങ്ങോട്ട് നീണ്ട പത്തുവർഷക്കാലം സിറ്റിയുടെ മധ്യനിരയിലെ എണ്ണയിട്ട യന്ത്രം പോലെ കളിച്ച താരമാണ് കൂടൊഴിയാൻ പോകുന്നത്.
283 മത്സരങ്ങളാണ് ഡിബ്രൂയിൻ സിറ്റിക്കായി കളിച്ചത്. അതിൽനിന്ന് 119 അസിസ്റ്റുകൾ നൽകാനും താരത്തിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരിൽ രണ്ടാം സ്ഥാനത്താണ് ഡിബ്രൂയിൻ. അതിൽനിന്ന് മാത്രം മനസിലാക്കാൻ കഴിയും ഡിബ്രൂയിൻ സിറ്റിയുടെ എന്തായിരുന്നു എന്നത്. പ്രീമിയർ ലീഗിൽ മാത്രം സിറ്റിക്കായി 72 ഗോളുകളാണ് ഡിബ്രൂയിൻ എതിരാളികലുടെ വലയിലെത്തിച്ചത്.
ഡിബ്രൂയിന്റെ സിറ്റിക്ക് വേണ്ടിയുള്ള 142ാമത്തെയും അവസാനത്തേയും ഹോം ലീഗ് മത്സരമായിരുന്നു ഇന്നലെ കളിച്ചത്. 160 മത്സരങ്ങൾ കളിച്ച ഡേവിഡ് സിൽവ മാത്രമാണ് ഡിബ്രൂയിന് മുന്നിലുള്ളത്. കഴിഞ്ഞ ദിവസത്തിലെ മത്സരത്തിന് മുന്നോടിയായി ക്ലബ്ബിന്റെ അക്കാദമിയിൽ ഡി ബ്രൂയിന്റെ പേരിൽ ഒരു പ്രതിമ സമർപ്പിച്ചതായും ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയതായും സിറ്റി പ്രഖ്യാപിച്ചിരുന്നു.
പുൽത്തകിടിയിൽ ഇത്രയും കലാവൈഭവം സൃഷ്ടിച്ച ഒരു പ്ലേമേക്കറുടെ ചിത്രം മാഞ്ചസ്റ്ററിലെ നോർത്തേൺ ക്വാർട്ടറിൽ വലിയ ചുവർചിത്രമായി ആലേഖനം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം കെവിൻ സിറ്റിയുടെ ആരാണെന്നതിലേക്കുള്ള ചെറിയ അടയാളം മാത്രമാണ്. ഡിബ്രൂയിനോടുള്ള ആദരസൂചകമായി സ്‌റ്റേഡിയത്തിന് പുറത്ത് പ്രതിമ നിർമിക്കുമെന്നും കഴിഞ്ഞ ദിവസം സിറ്റി അധികൃതർ പ്രഖ്യാപിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അവസാന ഹോം മത്സരത്തിൽ മകിച്ച പ്രകടനം നടത്താനും ഗോൾ നേടാനും ഡിബ്രൂയിനെക്ക് അവസരം ലഭിച്ചെങ്കിലും കൊവാസിച്ചിന്റെ ചുവപ്പ് കാർഡ് പ്രതീക്ഷകൾ പാടെ മാറ്റിമറിച്ചു.
ഡിബ്രൂയിൻ സിറ്റി വിടുന്നതോടെ മധ്യനിരയിലെ വിടവ് എങ്ങനെ നികത്തുമെന്ന് സിറ്റിക്ക് ആശങ്കകളുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്ലബിന് ഇക്കാര്യത്തിൽ ആകുലതകൾ ഇല്ലെന്നാണ് വിവരം. ബയർ ലെവർകൂസൻ താരം ഫ്‌ളോറിയൻ വിർട്‌സിനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ക്ലബ് അതിൽനിന്ന് പിൻമാറിയിട്ടുണ്ട്. എന്നാൽ നോട്ടിങ്ഹാം ഫോറസ്റ്റിൽ കളിക്കുന്ന മോർഗൻ ഗിബ്‌സ് വൈറ്റിനെ ടീമിലെത്തിക്കാൻ സിറ്റിക്ക് ആഗ്രമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേജർ ലീഗ് സോക്കർ ക്ലബായ ചിക്കാഗോ ഫയറിലേക്കാണ് ഡിബ്രൂയിൻ ചേക്കേറുകയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘എനിക്ക് സർഗ്ഗാത്മകതയോടെ കളിക്കണം, അഭിനിവേശത്തോടെ കളിക്കണം. ഫുട്‌ബോൾ ആസ്വദിക്കണം, എല്ലാവർക്കും എന്റെ പ്രകനടങ്ങൾ ഇഷ്ടപ്പെട്ടു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ എന്നിൽനിന്ന് ഏറ്റവും മികച്ചത് വരാൻ എല്ലാവരും എന്ന പ്രോൽസാഹിപ്പിച്ചു.
എന്റെ മുന്നിലുള്ള ആളുകളാണ് എന്നെ ഓരോ ദിവസവും വളർത്തിയത്. നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നത് ബഹുമതിയാണ്. എനിക്ക് ജീവിതകാലം മുഴുവൻ നിരവധി സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞു’’ മത്സരത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ ഡുബ്രൂയിൻ വ്യക്തമാക്കി. സിറ്റിക്കൊപ്പം പ്രധാനപ്പെട്ട 16 കിരീട നേട്ടങ്ങളിൽ പങ്കാളിയായ ഡിബ്രൂയിൻ അടുത്ത മാസം നടക്കുന്ന ക്ലബ് ലോകകപ്പിൽ സിറ്റിക്കായി കളിക്കില്ലെന്നാണ് വിവരം.
പരുക്കിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച താരം പുതിയ ക്ലബിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലാണിപ്പോൾ. ‘മാഞ്ചസ്റ്റർ സിറ്റിയിലെ ആളുകൾക്ക് അദ്ദേഹവുമായും കുടുംബവുമായും എത്രമാത്രം ബന്ധമുണ്ടെന്നും എത്രമാത്രം സ്‌നേഹമുണ്ടെന്നും എല്ലാവരും കണ്ടു’ ‘സ്ഥാനമാനങ്ങൾ നല്ലതാണ്, അദ്ദേഹം നേടിയതെല്ലാം നല്ലതാണ്, പക്ഷേ 10 വർഷത്തിനുശേഷം ഇത്രയധികം ബഹുമാനത്തോടും നന്ദിയോടും കൂടി ഡിബ്രൂയിൻ ക്ലബ് വിടുമ്പോൾ അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.’ഞാനും അതിൽ ഭാഗമാണ്, ക്ലബ് തീരുമാനമെടുക്കും, പക്ഷേ ഇത് ഒരു ദുഃഖകരമായ ദിവസമാണ്, അദ്ദേഹത്തെ മിസ് ചെയ്യും, അതിൽ യാതൊരു സംശയവുമില്ല.’ മത്സരശേഷം പെപ് ഗ്വാർഡിയോള വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
Kerala
• a day ago
മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി
Kerala
• a day ago
ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks
latest
• a day ago
ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല
International
• a day ago
നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court
latest
• a day ago
സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago
Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല'
International
• a day ago
പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്
International
• a day ago
കറന്റ് അഫയേഴ്സ്-22-05-2025
PSC/UPSC
• a day ago
സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്
Cricket
• a day ago
മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ
Kerala
• 2 days ago
വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ
National
• 2 days ago
ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്സ്
Cricket
• 2 days ago
വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്
Kerala
• 2 days ago
ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്
Cricket
• 2 days ago
ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി
Kerala
• 2 days ago
ജെയ്സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്
Cricket
• 2 days ago
വെസ്റ്റ് ബാങ്കിലെ ജെനിന് സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം
National
• 2 days ago
റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 2 days ago
പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 2 days ago