HOME
DETAILS

കാലിക്കറ്റിൽ പരീക്ഷ ഫലം, അപേക്ഷ, പിഎച്ച്ഡി അഭിമുഖം; എംജിയിൽ സ്പോട്ട് അഡ്മിഷനും, ഫലങ്ങളും; അറിയാം യൂണിവേഴ്സിറ്റി വാർത്തകൾ

  
Web Desk
May 22 2025 | 03:05 AM

exam result and admission in calicut and mg university

കാലിക്കറ്റ് യൂണിവേഴ്സിറ്റി

പിഎച്ച്.ഡി പ്രവേശന അഭിമുഖം
പിഎച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർ 27ന് രാവിലെ 9.30 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഫിലോസഫി പഠനവകുപ്പിൽ നേരിട്ടോ ഇ - മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. - ജെ.ആർ.എഫ്., യു.ജി.സി. - നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം 27ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. മലയാളം പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മലയാള - കേരള പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം 27ന് നടക്കും.
2024 പ്രവേശനം പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സംസ്‌കൃത പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം 28ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ നടക്കും.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം
സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ എം.എസ് സി. ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിലേക്കായി - ഫുഡ് എൻജിനീയറിങ് (രണ്ടൊഴിവ്), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (രണ്ടൊഴിവ്), സ്റ്റാറ്റിസ്റ്റിക്‌സ് (ഒരൊഴിവ്) വിഷയങ്ങളിൽ 2025 - 2026 അക്കാദമിക വർഷത്തേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55% മാർക്കോടെ എം.ടെക്/ ബി.ടെക്. ഇൻ ഫുഡ് എൻജിനീയറിങ് , എം.എസ് സി. ഇൻ ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ് സി. ഇൻ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്‌സ്   നെറ്റ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എം.എസ് സിക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സർവകലാശാലാ ക്യാമ്പസിലുള്ള സ്‌കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകണം. ഫോൺ : 0494 2407345, 9400926770.

പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ / സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (CBCSS - PG  2019 സ്‌കീം - 2020 പ്രവേശനം) എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ
ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് - ഒൻപതാം സെമസ്റ്റർ ( 2020 പ്രവേശനം ), അഞ്ചാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-നും ഏഴാം സെമസ്റ്റർ ( 2020, 2021 പ്രവേശനം ), മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) ഒക്ടോബർ 2023 സപ്ലിമെന്ററി പരീക്ഷയും ജൂൺ 18നും തുടങ്ങും. 

പരീക്ഷാഫലം
ഒന്നാം സെമസ്റ്റാർ (CCSS - 2022, 2023 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്‌സ് നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എംജി യൂണിവേഴ്സിറ്റി

അപേക്ഷ നൽകണം
പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന 2019 മുതൽ 2021 വരെ വർഷങ്ങളിൽ  സിബിസിഎസ് ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയവരിൽ ഒന്നു മുതൽ ആറുവരെ സെമസ്റ്ററുകളുടെ പുനർമൂല്യനിർണയത്തിന്റെ മാർക്കുകൾ കൂട്ടിച്ചേർക്കാത്ത വിദ്യാർഥികൾ 31ന്  മുൻപ് ഇതിനായി അപേക്ഷ സമർപ്പിക്കണം. ഈ സമയപരിധിക്കുള്ളിൽ അപേക്ഷിക്കാത്തവരുടെ പുനർമൂല്യനിർണയഫലം പിന്നീടു കൂട്ടിച്ചേർത്താൽ ഈ മാർക്ക് അന്തിമ റാങ്ക്, പൊസിഷന് പരിഗണിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷൻ
സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷാ  പരിശീലനത്തിൻറെ വിവിധ ബാച്ചുകളിൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ-9188374553

പരീക്ഷാ ഫലം
ഒന്നാം  സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്‌സി ബയോകെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്,  2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ അപേക്ഷിക്കാം.  ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് മാർച്ച് 2025) 

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
നാലാം സെമസ്റ്റർ ബി.എഡ് ദ്വിവത്സര (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ റീഅപ്പിയറൻസ്, 2021 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പരീക്ഷാ അപേക്ഷ
ഒന്നു മുതൽ നാലു വരെ വർഷ ബി.എസ്.സി നഴ്‌സിങ് സ്‌പെഷൽ സപ്ലിമെന്ററി (പഴയ സ്‌കീം-2012 മുതൽ 2015 വരെ അഡ്മിഷനുകൾ) പരീക്ഷകൾക്ക് ജൂൺ ഒമ്പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 
ഫൈനോടുകൂടി ജൂൺ 10 വരെയും സൂപ്പർ ഫൈനോടുകൂടി ജൂൺ 11 വരെയും അപേക്ഷ സ്വീകരിക്കും. മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂൺ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂൺ മൂന്ന് വരെയും സൂപ്പർ ഫൈനോടുകൂടി ജൂൺ നാലു വരെയും അപേക്ഷ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  11 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  11 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  12 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  12 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  12 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  13 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 hours ago
No Image

സമ്മര്‍ സൈലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

uae
  •  13 hours ago
No Image

ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത

International
  •  13 hours ago