HOME
DETAILS

ദുബൈ: വഴിയില്‍ കണ്ട പുരുഷനോട് സ്വവര്‍ഗാനുരാഗ താത്പര്യം പ്രകടിപ്പിച്ചു; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍

  
May 23 2025 | 11:05 AM

Man Dies in Altercation After Allegedly Seeking Immoral Services in Dubai

ദുബൈ: ദുബൈയിലെ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

പൊലിസ് പറയുന്നതനുസരിച്ച്, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ സ്വവര്‍ഗാനുരാഗികളുമായി ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് കണ്ട രണ്ടു പേരോട് ഇവര്‍ക്ക് താല്‍പ്പര്യം തോന്നുകയും ഇവര്‍ വഴിയില്‍ കണ്ട യാത്രക്കാരെ ഈ കാര്യം പറഞ്ഞ് സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു കൂട്ടര്‍ക്കും ഇടയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ വഴിയില്‍ കണ്ട ഈ രണ്ടു യാത്രക്കാരുടെ കാര്‍ പിന്തുടരുകയായിരുന്നു. ഇവരില്‍ ഒരാള്‍ തന്റെ സുഹൃത്തിനെ സഹായത്തിനായി വിളിച്ച് പാകിസ്താന്‍ റെസ്റ്റോറന്റിന് സമീപത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

റെസ്റ്റോറന്റിന് സമീപമുള്ള മണല്‍ പ്രദേശത്ത് ഇരുവിഭാഗവും മാരകായുധങ്ങളുമായി ഏറ്റുമുട്ടി. ഇതില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. നെഞ്ചിലും വയറിലും കുത്തേറ്റ മറ്റേയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രദേശത്ത് രണ്ട് പുരുഷന്മാര്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കിടക്കുന്നതായി റെസ്റ്റോറന്റ് ഉടമയാണ് പൊലിസില്‍ അറിയിച്ചത്.

പൊലിസ് പട്രോളിംഗ് സംഘങ്ങള്‍, സിഐഡി ഉദ്യോഗസ്ഥര്‍, ക്രൈം സീന്‍ വിദഗ്ധര്‍, ഫോറന്‍സിക് സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉടനടി അന്വേഷണം ആരംഭിച്ച ദുബൈ പൊലിസ് 24 മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകം, ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

A fatal stabbing occurred in Dubai’s Jebel Ali Industrial Area 1, where a dispute over alleged immoral services escalated into violence. One man died and another sustained serious injuries. Dubai Police arrested three suspects within 24 hours; all have confessed to the incident. The case is now with the Public Prosecution for further legal action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  3 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  3 days ago
No Image

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം; മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുന്നു

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  3 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  3 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago