HOME
DETAILS

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

  
Web Desk
May 22 2025 | 08:05 AM

Thank You Sheikh Hamdan Veteran Nurses in Dubai Receive Golden Visas

ദുബൈ: അടുത്തിടെയാണ് ദുബൈയിലെ നഴ്‌സുമാര്‍ക്ക് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. 
ഇപ്പോള്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച യുഎഉ പ്രതിരോധ മന്ത്രി കൂടിയായ ഷെയ്ഖ് ഹംദാന് നന്ദി പറഞ്ഞിരിക്കുകയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍.

ദുബൈ ഹെല്‍ത്തിലെ 1,400ലധികം നഴ്‌സുമാര്‍ക്കാണ് അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കുമുള്ള പ്രതിഫലമായി യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇത് തങ്ങള്‍ക്ക് ഒരു വിസ രേഖ എന്നതിനേക്കാള്‍ ഏറെ വിലപ്പെട്ടതാണെന്നാണ് ഇവര്‍ പറയുന്നത്. ഇത് സുരക്ഷിതത്വത്തിന്റെയും ഹൃദയംഗമമായ നന്ദിയുടേയും പ്രതീകമായാണ് ഇവര്‍ കരുതുന്നത്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നഴ്‌സുമാര്‍ക്കായുള്ള ദീര്‍ഘകാല റെസിഡന്‍സി പദ്ധതി ആരംഭിച്ചത്.

ലത്തീഫ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സായ കാര്‍മിന അഗ്യുലാര്‍ 1998ലാണ് ദുബൈയില്‍ എത്തിയത്. എന്‍.ഐ.സി.യുവില്‍ നവജാതശിശുക്കളെ പരിചരിക്കുന്നതിനായി 27 വര്‍ഷം അവര്‍ ചെലവഴിച്ചു. ഫിലിപ്പീന്‍സ് വിട്ടുപോരുമ്പോള്‍ ആദ്യമായി അനുഭവിച്ച അസ്വസ്ഥതകള്‍ ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു.

'ഈ പദവി ലഭിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്, സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വളരെ ആവേശമായി, ഈ അംഗീകാരം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ദുബൈ ഹെല്‍ത്തിലെ ഒരു നഴ്‌സ് എന്ന നിലയില്‍ 27 വര്‍ഷത്തെ എന്റെ സേവനത്തിനുള്ള അംഗീകരമാണിത്.' കാര്‍മിന പറഞ്ഞു.

കാര്‍മിനയെ സംബന്ധിച്ചിടത്തോളം, അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് നഴ്‌സിംഗ് ആരംഭിച്ചത്. എന്നാല്‍ കാലക്രമേണ അത് അവരുടെ ലക്ഷ്യമായി മാറുകയായിരുന്നു. 'നഴ്‌സിംഗ് ജോലി സുരക്ഷിതത്വം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും അവരുടെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങളില്‍ അനുകമ്പയുള്ള പരിചരണം നല്‍കാനുമുള്ള അവസരം എനിക്ക് നല്‍കുന്നു.' അവര്‍ പറഞ്ഞു. 

ഗോള്‍ഡന്‍ വിസ യുവ നഴ്‌സുമാര്‍ക്ക് മനസ്സമാധാനം നല്‍കുമെന്നും യുഎഇയില്‍ തന്നെ തുടരാനും വളരാനും പ്രചോദനം നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ഇത്രയും വര്‍ഷത്തെ സേവനത്തിന് ശേഷം അംഗീകരിക്കപ്പെടുന്നത് ശരിക്കും വലിയ കാര്യമാണ്. ഗോള്‍ഡന്‍ വിസ ഒരു പ്രതിഫലം എന്നതിലുപരി, ആരോഗ്യ സംരക്ഷണത്തിനുള്ള നമ്മുടെ സംഭാവനകളെ എങ്ങനെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രതിപഫലനമാണ്.'

ദുബൈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ സിന്തിയ ആലം സ്‌ട്രെബെല്‍ 1991 മുതല്‍ 34 വര്‍ഷമായി സമര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്നു.

'എനിക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന് അറിയിച്ചപ്പോള്‍, ഞാന്‍ വികാരഭരിതയായി. അത് യഥാര്‍ത്ഥ അംഗീകാരത്തിന്റെ ഒരു നിമിഷമായി തോന്നി,' സിന്തിയ പറഞ്ഞു.

'എനിക്ക് മാത്രമല്ല, ഇത്രയുംകാലം ത്യാഗങ്ങള്‍ക്കിടയിലും വെല്ലുവിളികള്‍ക്കിടയിലും എന്നെ പിന്തുണച്ച എന്റെ കുടുംബത്തിനും ഇത് അഭിമാനകരമായ ഒരു നാഴികക്കല്ലാണ്.'

'ഞങ്ങളുടെ കുട്ടികള്‍ മെഡിക്കല്‍ മേഖലയില്‍ കരിയര്‍ പിന്തുടരുന്നതും ഈ രാജ്യത്തെ അവരുടെ വീടായി കണക്കാക്കുന്നതും കാണുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഒരു യഥാര്‍ത്ഥ അനുഗ്രഹമാണ്. സുരക്ഷിതവും പിന്തുണ നല്‍കുന്നതും അവസരങ്ങള്‍ നിറഞ്ഞതുമായ ഒരു രാജ്യത്ത് ജീവിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' ഒരു സിറിയക്കാരനെ വിവാദം ചെയ്ത് നാലു കുട്ടികളും അടങ്ങുന്ന കുടുംബവുമായി ദുബൈയില്‍ തന്നെയാണ് അവര്‍ ജീവിക്കുന്നത്. ഈ നഴ്‌സുമാര്‍ക്ക് യുഎഇ വെറുമൊരു ജോലിസ്ഥലം മാത്രമല്ല അതൊരു രണ്ടാം വീടു കൂടിയാണ്.

Dozens of nurses in Dubai, many with decades of dedicated service, receive golden visas. Healthcare workers express gratitude, saying “Thank you Sheikh Hamdan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  3 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  4 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  4 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  4 hours ago
No Image

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

Saudi-arabia
  •  5 hours ago
No Image

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

National
  •  5 hours ago
No Image

'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ  4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍

International
  •  5 hours ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി

Kuwait
  •  6 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ

National
  •  6 hours ago

No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  7 hours ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  7 hours ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  8 hours ago
No Image

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

Kerala
  •  8 hours ago