HOME
DETAILS

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

  
Web Desk
May 22 2025 | 08:05 AM

Rapper Vedan Slams KP Sasikalas Casteist Remarks with Bold Response

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ ജാതിയധിക്ഷേപത്തിലൂന്നിയ വിദ്വേഷ പ്രസംഗത്തിന് കൃത്യവും വ്യക്തവുമായ മറുപടിയുമായി റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. പട്ടികജാതിക്കാരന്‍ അവന്റെ പണി ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ ഊന്നിയുള്ളതാണ് അവരുടെ സംസാരമെന്ന് വേടന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ചൂണ്ടിക്കാട്ടി. 

'ഞാന്‍ റാപ്പും പാടും. പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനെ. ക്ലാസിക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. എന്തു ചെയ്യാനാ. അല്ലെങ്കില്‍ അതും പാടിയേനേ' വേടന്‍ പ്രതികരിച്ചു. 

ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച വേടന്‍ ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് താനെന്നും തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും  ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും വേടന്‍ ശക്തമായി പ്രതികരിച്ചു. 

'ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പരിപാടിക്കാണ് പോയത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. വേടന്‍ ഒരു സ്വതന്ത്ര കലാകാരനാണെന്നാണ് ഞാന്‍ എപ്പോഴും പറയുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കില്‍ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നത്. അതേസമയം തന്നെ എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ കടമയാണ്. അതാണ് ഞാന്‍ നിര്‍വഹിച്ചത്'  വേടന്‍ പറഞ്ഞു.

എന്നെ കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഞാന്‍ ആരാണെന്ന് അറിയാം- വേടന്‍ തുടര്‍ന്നു. 'അതുകൊണ്ടുതന്നെ ഭയമില്ല. ജനങ്ങള്‍ നല്‍കുന്ന പണംകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. വേടന്‍ വിദേശഫണ്ട് സ്വീകരിക്കുന്നു എന്നതടക്കം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ രേഖയില്‍ ഇല്ലാത്ത ഒരു രൂപ പോലും എന്റെ കൈവശമില്ല'  വേടന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വേടനെതിരായ ശശികല ടീച്ചറുടെ വിദ്വേഷ പരാമര്‍ശം. 

'പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ? പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടത്?', സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.

'വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. കഞ്ചാവോ***ള്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്.' സശികല കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി

Kerala
  •  2 hours ago
No Image

ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ് 

Cricket
  •  3 hours ago
No Image

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  3 hours ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  3 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  3 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  4 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  4 hours ago
No Image

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

Saudi-arabia
  •  4 hours ago