HOME
DETAILS

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി

  
Web Desk
May 22 2025 | 07:05 AM

Kidnapped Youth from Koduvally Found in Kondotty After Five Days

കോഴിക്കോട്: കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്‌റ്റേഷനിലേക്ക് എത്തിക്കും. അഞ്ചുദിവസം മുന്‍പാണ് കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

 കേസില്‍ ഇന്ന് രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്‌വാന്‍, അനസ് എന്നിവരാണ് പിടിയിലായത്. പൊലിസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോയ സംഘം കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. കേസില്‍ പ്രതികള്‍ക്കായി പൊലിസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോയാണ് പൊലിസ് പുറത്തുവിട്ടത്.

സഹോദരന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
അനൂസ് റോഷനെ ഏഴംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചുപേരുമാണ് എത്തിയിരുന്നത്. ആദ്യം ബൈക്കിലുള്ളവരാണ് വീട്ടില്‍ എത്തിയതെന്നാണ് കുടുംബം മൊഴി നല്‍കിയത്. 

 
തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ആണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അജ്മല്‍ ഇതുവരെയും നാട്ടിലെത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് വീട്ടുകാര്‍ക്ക് ഭീഷണിയും തട്ടിക്കൊണ്ടു പോവലും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  5 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  5 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  5 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  6 hours ago
No Image

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

Saudi-arabia
  •  6 hours ago
No Image

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

National
  •  6 hours ago
No Image

'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ  4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍

International
  •  6 hours ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി

Kuwait
  •  7 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ

National
  •  7 hours ago
No Image

യുഎഇ സര്‍ക്കാരിന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു നല്‍കി ഇന്ത്യന്‍ പ്രതിനിധി സംഘം

uae
  •  8 hours ago