HOME
DETAILS

വരുന്നു പെരുമഴക്കാലം: രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും

  
May 23 2025 | 10:05 AM

mansoon season is here-new updates

തിരുവനന്തപുരം: ഇനി കേരളത്തില്‍ മഴക്കാലം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അടുത്ത 7 ദിവസം പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍  ശക്തമാകാന്‍ സാധ്യത.മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടഗോവ  തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം  ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന  ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍  തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. 
അതിന്റെ ഫലമായി അടുത്ത 7  ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യത.  മെയ്  24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട  അതിതീവ്രമായ മഴയ്ക്കും  മെയ് 23 മുതല്‍ 27 വരെ അതിശക്തമായ  മഴയ്ക്കും  സാധ്യത.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ്,ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട്

24/05/2025: കണ്ണൂര്‍, കാസറഗോഡ്
25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
26/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Etxremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്

23/05/2025: തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
24/05/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
25/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
26/05/2025: കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

23/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്
24/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
25/05/2025: തിരുവനന്തപുരം, കൊല്ലം
26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  5 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  5 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  5 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  6 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  6 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  6 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  7 hours ago