HOME
DETAILS

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മലയാളിയും, ഒപ്പം ഗില്ലിന്റെ പടയാളിയും; വമ്പൻ അപ്‌ഡേറ്റ് പുറത്ത് 

  
Web Desk
May 23 2025 | 11:05 AM

Report says sai sudarshan and karun nair will include Indian test cricket team vs-England Test series

ഡൽഹി: ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയാണ്. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം കരുൺ നായരും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശനും ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് കരുൺ നായർ നടത്തിക്കൊണ്ടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. രഞ്ജി ട്രോഫി ചരിത്രത്തിലെ മൂന്നാം കിരീടം ആയിരുന്നു വിദർഭ നേടിയെടുത്തത്. ഈ സീസണിൽ 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്. ഫൈനൽ മത്സരത്തിലും കരുൺ കേരളത്തിനെതിരെ മിന്നും പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയാണ് കരുൺ നായർ തിളങ്ങിയത്. 

ഇതിനു പുറമെ ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 

ഇതോടെ ഐതിഹാസികമായ ഒരു നേട്ടവും കരുൺ സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ച്വറിലേക്കുള്ള താരങ്ങളുടെ പട്ടികയിൽ മൂന്നാമനായാണ് കരുൺ മുന്നേറിയത്. എട്ട് സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ, ആകാശ് ചോപ്ര, മയങ്ക് അഗർവാൾ എന്നിവരെ മറികടന്നാണ് കരുൺ ഈ നേട്ടം സ്വന്തമാക്കിയത്.

സച്ചിൻ 1997-98 സീസണുകളിലും ചോപ്ര 2007-08 കാലയളവിലുമാണ്‌ എട്ട് സെഞ്ച്വറികൾ നേടിയത്. 2017 18 സീസണിലാണ് അഗാർവാൾ എട്ട് സെഞ്ച്വറികൾ നേടിയത്. ഇതോടെ 9 സെഞ്ച്വറികൾ ഒരു സീസണിൽ നേടിയ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിന്റെ റെക്കോർഡിനോപ്പമെത്താനും കരുണിന് സാധിച്ചു. 1990-2000 സീസണിൽ ആണ് ലക്ഷ്മൺ ഒമ്പത് സെഞ്ച്വറികൾ നേടിയത്. 1994-95 സീസണിൽ 10 സെഞ്ച്വറികൾ നേടിയ സച്ചി‌നാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

മറുഭാഗത്ത് സായ് സുദർശൻ ഈ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗുജറാത്തിനായി ഇതിനോടകം തന്നെ 13 മത്സരങ്ങളിൽ നിന്നും 638 റൺസാണ് സായ് സുദർശൻ നേടിയിട്ടുള്ളത്. ഈ സീസണിൽ ഇതുവരെ ഒരു സെഞ്ച്വറിയും അഞ്ചു അർദ്ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരക്കാരനായാണ് സായ് സുദർശൻ ടീമിൽ എത്തിയിരുന്നത്. എന്നാൽ പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനാണ് മത്സരത്തിൽ അവസരം ലഭിച്ചിരുന്നത്. 

Report says sai sudarshan and karun nair will include Indian test cricket team vs England Test series 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  3 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  4 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  4 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  4 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  5 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  5 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  5 hours ago