HOME
DETAILS

രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും    

  
Web Desk
May 23 2025 | 09:05 AM

Rahul Gandhi to Visit Poonch Meet Families Affected by Pakistan Shelling

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ചിലേക്ക്. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അക്‌സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ പാക് സംഘര്‍ഷം ശക്തമായ സമയത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

jairam.jpg

അതേസമയം, കിഷ്ത്വാര്‍ മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്നലെ മേഖലയില്‍ ശക്തമായ വെടിവെപ്പ് നടന്നിരുന്നു. ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പൂഞ്ചില്‍ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ റെയ്ഡും നടന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ ഷോപ്പിയാന്‍ ത്രാല്‍ അടക്കമുള്ള മേഖലകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. എന്നാല്‍ ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തടഞ്ഞതായി റിപ്പോര്‍ട്ടുണ്ടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേപ്പാള്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പരിശീലനം ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. 

ഐ.എസ്.ഐ-യുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങടേത് ഉള്‍പെടെ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിരുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

National
  •  3 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാര്‍ പ്രതികള്‍; സംഘത്തിലെ മുഖ്യ കണ്ണിയുമായി അടുത്ത ബന്ധം

Kerala
  •  3 days ago
No Image

കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു;  പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Kerala
  •  3 days ago
No Image

വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ; ബലിപെരുന്നാള്‍ അവധിക്കാലത്ത് മാത്രം വരവേറ്റത് ആറുലക്ഷത്തിലധികം സന്ദര്‍ശകരെ

uae
  •  3 days ago
No Image

UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു

uae
  •  3 days ago
No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  3 days ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  3 days ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  3 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  3 days ago