HOME
DETAILS

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട ഗോൾ ആ ടീമിനെതിരെ നേടിയതാണ്: മെസി

  
May 23 2025 | 12:05 PM

Argentine legend Lionel Messi has revealed which of his favorite goals he has scored in football is his

ഫുട്ബോളിൽ താൻ നേടിയ ഗോളുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. 2009 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഗോളിനെക്കുറിച്ചാണ് മെസി സംസാരിച്ചത്. നിരവധി പ്രധാനപ്പെട്ട ഗോളുകൾ താൻ നേടിയിട്ടുണ്ടെങ്കിലും റെഡ് ഡെവിൾസിനെതിരെയുള്ള ഗോൾ വേറിട്ടുനിൽക്കുന്നതാണെന്നുമാണ് മെസി പറഞ്ഞത്. ഇന്റർ മയാമി തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിഡിയോയിലൂടെയാണ് മെസി ഇക്കാര്യം പറഞ്ഞത്. 

"ഇതിനേക്കാൾ മനോഹരവും വിലപ്പെട്ടതുമാകാൻ സാധ്യതയുള്ള നിരവധി ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്.എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഹെഡ്ഡർ ഗോൾ എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്" മെസി പറഞ്ഞു. 

മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് മെസി മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഗോൾ നേടിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയിച്ചത്. സാമുവൽ എറ്റോയുടെ വകയായിരുന്നു ആദ്യ ഗോൾ നേടിയത്. 

നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

ഇന്റർ മയാമിക്കൊപ്പമുള്ള ലയണൽ മെസിയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. എന്നാൽ ഇതിനു ശേഷം മെസി അമേരിക്കൻ ക്ലബ്ബിനൊപ്പമുള്ള തന്റെ കരാർ പുതുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത് ഇതിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടും പുറത്തുവന്നിരുന്നു. മെസി ഇന്റർ മയാമിക്കൊപ്പം മെസി മറ്റൊരു സീസണിലേക്കുള്ള പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Argentine legend Lionel Messi has revealed which of his favorite goals he has scored in football is his



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!

Football
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

Kerala
  •  5 hours ago
No Image

ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം

uae
  •  6 hours ago
No Image

ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം

qatar
  •  6 hours ago
No Image

തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ

National
  •  6 hours ago
No Image

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

uae
  •  6 hours ago
No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  7 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  7 hours ago