
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് നല്ലളത്ത് റെയിൽവേ ട്രാക്കിലേക്ക് മൂന്ന് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ജാംനഗർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് സംഭവം. മരങ്ങൾ വീണതോടെ വൈദ്യുതി ലൈനുകൾ പൊട്ടുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ചില വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് ട്രാക്കിൽ വീണു. മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിവരം.
ആലുവ അമ്പാട്ടുകാവിലും ശക്തമായ കാറ്റിൽ ആൽമരം റെയിൽവേ ട്രാക്കിൽ വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിലും തൃശൂർ ഭാഗത്തേക്കുള്ളവ എറണാകുളത്തും കുടുങ്ങിക്കിടക്കുകയാണ്. മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. വൈദ്യുതി ലൈനുകൾ പൊട്ടിയതാണ് ഗതാഗത തടസ്സത്തിന് കാരണം.
തിരുവനന്തപുരം പാങ്ങപ്പാറയിൽ കാറിന് മുകളിൽ മരം വീണ് അപകടം. രാത്രി 8:15-ന് കഴക്കൂട്ടത്ത് നിന്ന് ശ്രീകാര്യത്തേക്ക് പോവുകയായിരുന്ന കാറിന് മുന്നിലാണ് മരം വീണത്. പാറ്റൂർ സ്വദേശി മിക്കി ഡ്രൈവ് ചെയ്ത കാറിന്റെ ഡ്രൈവർക്ക് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ മീനച്ചിലാർ കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം മുടങ്ങി. ഉച്ചയോടെ വെള്ളപ്പൊക്കം തുടങ്ങിയതോടെ വാഹനങ്ങൾ ചെറുവഴികളിലൂടെ തിരിച്ചുവിട്ടു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണം.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ തിങ്കളാഴ്ച ഒറ്റപ്പെട്ട അതിതീവ്ര മഴയും, മെയ് 30 വരെ അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 21 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 21 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• a day ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• a day ago
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Kerala
• a day ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• a day ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• a day ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്
Kerala
• a day ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• a day ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• a day ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• a day ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• a day ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• a day ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• a day ago
അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി
Kerala
• a day ago
കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• a day ago
കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• a day ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• a day ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• a day ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• a day ago