HOME
DETAILS
MAL
രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്
backup
September 05 2016 | 06:09 AM
കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്. എല്ലാ പ്രമുഖ നേതാക്കളുടെയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളുടെ നല്‍കണമെന്ന് ആദായനികുതി വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരവും കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബുവിനെതിരായ നടപടി തുടരുന്നതിനിടെയിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുടെ സ്വത്ത് വിവരങ്ങളാണ് വിജിലന്‍സ് തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."