
ഷാര്‍ജയിലെ വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനത്തില്‍ 3.67 മില്യണ്‍ ദിര്‍ഹമിന്റെ സ്വര്‍ണം പൂശിയ കാര്‍ | ചിത്രങ്ങള്‍ കാണാം

ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയുടെ 55ാമത് എഡിഷനില്‍ ഏകദേശം 3.67 മില്യണ്‍ ദിര്‍ഹം (10 ലക്ഷം ഡോളര്‍) വിലമതിക്കുന്ന സ്വര്‍ണം പൂശിയ കാര്‍ പ്രദര്‍ശിപ്പിച്ചു. 'ഗോള്‍ഡ് സില്ല' എന്ന പേരില്‍ വിളിക്കുന്ന 2014 നിസ്സാന്‍ ജിടിആര്‍ പൂര്‍ണ്ണമായും 24 കാരറ്റ് സ്വര്‍ണം പൂശിയ കൊത്തുപണികളാല്‍ അലംകൃതമാണ്.

ജപ്പാനിലെ കുല്‍ റേസിംഗും ജാപനീസ് കലാകാരനായ തകാഹിക്കോ ഇസാവയും ചേര്‍ന്നാണ് വാഹനം രൂപകല്‍പന ചെയ്തത്. കാര്‍ ബോഡി മുഴുവന്‍ സ്വര്‍ണം കര കൗശലമായി ഉപയോഗിച്ചിരിക്കുകയാണ്. 2,000 മണിക്കൂറിലധികം സമയമെടുത്താണ് ഇത് പൂര്‍ത്തീകരിച്ചത്.

500ലധികം പ്രദര്‍ശകരും പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ അപൂര്‍വ സ്വര്‍ണ്ണ ശകലങ്ങള്‍, ആഡംബര വാച്ചുകള്‍, സിഗ്‌നേച്ചര്‍ വജ്ര ശേഖരങ്ങള്‍ എന്നിവ കണ്ടെത്താനുള്ള സുപ്രധാന വേദി യാണ്. പ്രദര്‍ശനം ജൂണ്‍ 1 വരെ തുടരും. മൊത്തം 708 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോ 55ാമത് എഡിഷന്‍ നടക്കുന്നത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ചില കമ്പനികള്‍, ബ്രാന്‍ഡുകള്‍, സ്വര്‍ണ്ണ, ആഭരണ വ്യവസായത്തിലെ ഡിസൈനര്‍മാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 50 പ്രദര്‍ശകര്‍ ഏറ്റവും ശ്രദ്ധേയമായ ഇറ്റാലിയന്‍ പവലിയനിലുണ്ട്.

വജ്രം, സ്വര്‍ണ്ണ സൃഷ്ടികള്‍ മുതല്‍ അപൂര്‍വ രത്‌നക്കല്ലുകള്‍, അമൂല്യ ലോഹങ്ങള്‍ വരെയുള്ള നൂറുകണക്കിന് വസ്തുക്കളുടെ ക്യൂറേറ്റഡ് പ്രദര്‍ശനത്തോടെ പവലിയന്‍ സന്ദര്‍ശകരെ അതിശയിപ്പിക്കുന്നു. ഇറ്റാലിയന്‍ കലാ പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ശേഖരം ഈ പ്രദര്‍ശനത്തിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെയും; ശനിഞായര്‍ ദിവസങ്ങളില്‍ ഉച്ച 1 മുതല്‍ രാത്രി 10 വരെയുമാണ് സന്ദര്‍ശക സമയം.

യു.എ.ഇ, ഇന്ത്യ, ഇറ്റലി, യു.കെ, അമേരിക്ക, സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, തുര്‍ക്കി, സഊദി അറേബ്യ, ബഹ്‌റൈന്‍, ലബനാന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെയും ഡിസൈനര്‍മാരുടെയും അസാധാരണമായ കരകൗശല വൈദഗ്ധ്യവും നൂതനമായ ഡിസൈനുകളും ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യ, മെക്‌സിക്കോ, താന്‍സാനിയ, ഈജിപ്ത് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ ആദ്യ പങ്കാളിത്തവും ഈ പതിപ്പില്‍ അടയാളപ്പെടുത്തുന്നു.
A gold-plated car worth around 3.67 million dirhams ($1 million) has been unveiled at the 55th edition of the Sharjah Watch and Jewellery Middle East Show, which is currently underway at the Sharjah Expo Centre.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 9 hours ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
Kerala
• 10 hours ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 10 hours ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍
Kerala
• 10 hours ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 10 hours ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 10 hours ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
crime
• 11 hours ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 11 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 12 hours ago
സ്‌കൂൾകാലം വൈബാക്കാം
Kerala
• 12 hours ago
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം
Kerala
• 13 hours ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 13 hours ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 13 hours ago
ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്റാഈല്‍ സൈന്യം
International
• 14 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• a day ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്കൈ
Cricket
• 21 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 21 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago