
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

അഹമ്മദാബാദ്: ഐപിഎല്ലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ്. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സ്‌കൈ പുത്തൻ നേട്ടം കൈവരിച്ചത്. ഐപിഎല്ലിൽ ഒരു സീസണിൽ ഓപ്പണർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് സൂര്യകുമാർ മാറിയത്.
മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെ മറികടന്നാണ് സ്‌കൈ ഈ റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തത്. 2016 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി 687 റൺസായിരുന്നു എബിഡി നേടിയിരുന്നത്. മത്സരത്തിൽ 26 പന്തിൽ 44 റൺസാണ് സ്‌കൈ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഈ സീസണിൽ തന്റെ പതിനാറാം മത്സരത്തിലും സ്‌കൈ 25+ റൺസ് നേടിയിരിക്കുകയാണ്. ടി-20 ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം 16 തവണ തുടർച്ചയായി 25+ സ്കോറുകൾ നേടുന്നത്. 13 തവണ 25+ സ്കോറുകൾ തുടർച്ചയായി നേടിയ സൗത്ത് ആഫ്രിക്കൻ താരം ടെംബ ബവുമയാണ് സൂര്യക്ക് പുറകിലുള്ളത്. 2019-20 വർഷത്തിലാണ് ബാവുമ തുടർച്ചയായി 13 തവണ 25+ സ്‌കോറുകൾ നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. മുംബൈക്കായി സൂര്യക്ക് പുറമെ തിലക് വർമ്മ 29 പന്തിൽ രണ്ട് വീതം ഫോറുകളും സിക്സുകളും ഉൾപ്പടെ 44 റൺസും നമൻ ധിർ 18 പന്തിൽ 37 റൺസും നേടി ടീമിന് മികച്ച സ്കോർ പടുത്തുയയർത്തുന്നതിൽ നിർണായകമായി.
പഞ്ചാബ് ബൗളിങ്ങിൽ അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റുകളും യുസ്‌വേന്ദ്ര ചഹൽ, വൈശാഖ് വിജയ്‌കുമാർ, മാർക്കസ് സ്റ്റോണിസ്, കൈൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവൻ
പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, മാർക്കസ് സ്റ്റോണിസ്, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായി, കൈൽ ജാമിസൺ, വൈശാഖ് വിജയ്‌കുമാർ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.
മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ
രോഹിത് ശർമ, ജോണി ബെയർസ്റ്റോ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്നർ, രാജ് ബാവ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്ലി.
Suryakumar yadav break nine year old ab de villiers record in IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിസ്‌വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു
oman
• 13 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം
National
• 13 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്‌സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം
Saudi-arabia
• 13 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ; സാധ്യമല്ലെന്ന് നിലപാടെടുത്ത് കേരള സർക്കാർ, പരിപാടി മാറ്റി
Kerala
• 13 hours ago
മലപ്പുറം ജില്ല വിഭജിക്കണം; കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കണം; ആവശ്യമുന്നയിച്ച് പിവി അന്‍വര്‍
Kerala
• 13 hours ago
ബലിപെരുന്നാള്‍ 2025; യുഎഇയില്‍ 50 ദിര്‍ഹത്തില്‍ താഴെ ചിലവില്‍ ചെയ്യാന്‍ കഴിയുന്ന 7 കാര്യങ്ങള്‍
uae
• 13 hours ago
ഇന്ത്യന്‍ രൂപയും മറ്റ് ലോക കറന്‍സികളും തമ്മിലുള്ള ഏറ്റവും പുതിയ വിനിമയ നിരക്ക് | India Rupee Value Today
latest
• 13 hours ago
296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
Football
• 14 hours ago
യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 14 hours ago
ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ
Football
• 14 hours ago
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Football
• 15 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 15 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 16 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 16 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 17 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 17 hours ago
ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്
Kerala
• 17 hours ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 17 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ
പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കി
latest
• 18 hours ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• a day ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 16 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 17 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 17 hours ago