
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ

കരുനാഗപ്പള്ളി: കൊല്ലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ്. അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും പുറത്തെടുക്കാനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീടിന്റെ പൂട്ട് തകര്‍ത്തത്. അഞ്ചംഗ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും ഇവരെ വാടകവീട്ടിലേക്ക് മാറ്റുമെന്നും സിആര്‍ മഹേഷ് പറഞ്ഞു.
വസ്ത്രങ്ങളും രേഖകളും എടുത്ത ശേഷം വീടുപൂട്ടി എംഎല്‍എ താക്കോല്‍ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചു.
അഴീക്കല്‍ സ്വദേശി പനമൂട്ടില്‍ അനിമോന്റെ വീടാണ് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇതിനെതുടര്‍ന്ന് ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് അനിമോനും കുടുംബവും. പത്താം ക്ലാസ് പാസ്സായ കുട്ടിയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ പാല്‍ക്കുപ്പിയും വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിച്ചു.
മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോഴാണ് എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ എംഎല്‍എയോട് കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അനിമോന്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 17 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് വീടു വാങ്ങിയത്. ഇതിലേക്ക് ആറര ലക്ഷം തിരിച്ചടച്ചതായി അനിമോന്‍ പറയുന്നു. ആറുമാസം പ്രായമുള്ള കുട്ടിയുടെ നേത്രരോഗത്തിനു ചികിത്സ ആരംഭിച്ചതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഇതിനെതുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെയാണ് സ്ഥാപനം വീട് ജപ്തി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
Kerala
• 6 hours ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 6 hours ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍
Kerala
• 7 hours ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 7 hours ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 7 hours ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
crime
• 8 hours ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 8 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 8 hours ago
സ്‌കൂൾകാലം വൈബാക്കാം
Kerala
• 9 hours ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 9 hours ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 10 hours ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 10 hours ago
ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്റാഈല്‍ സൈന്യം
International
• 10 hours ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്കൈ
Cricket
• 17 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 19 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 19 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• 19 hours ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 18 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 18 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 19 hours ago