HOME
DETAILS
MAL
തമിഴ്നാട്ടിലെ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി
backup
September 05 2016 | 11:09 AM
മധുര: തമിഴ്നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇന്നലെയാണ് മധുരയിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കാണപ്പെട്ടത്. മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസാണിത്.
സംഭവത്തെ തുടര്‍ന്ന് കുളത്തിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലാ അധികാരികള്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും ബോധപൂര്‍വ്വം കുളത്തില്‍ വിഷം കലര്ത്തിയതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്നെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. ഏകദേശം 15 ഏക്കർ വിസ്തൃതിയുള്ള കുളമാണിത്.
റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യമായ നടപടികളെടുക്കുമെന്ന് കലക്ടര്‍ കെ, വീര രാഘവ റാവു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."