P.V. Anvar has announced that he will contest in the upcoming by-election in the Nilambur Assembly constituency. He will run as a Trinamool Congress candidate, using the party’s official election symbol — the flower and grass. In a press conference, Anvar made it clear that his contest is directly against the Pinarayi Vijayan-led government. He also launched sharp criticism against Aryadan Shoukath, the UDF candidate in Nilambur, and Opposition Leader V.D. Satheesan. Anvar stated that the current UDF leadership is incapable of bringing down the Pinarayi government and claimed that Aryadan Shoukath will not be able to win in Nilambur.
HOME
DETAILS
MAL
നിലമ്പൂരിൽ മത്സരിക്കാൻ പി.വി അൻവറും; തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നാളെ നാമമനിർദേശ പത്രിക സമർപ്പിക്കും
Web Desk
June 01, 2025 | 8:30 AM
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി പി.വി.അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി ഔദ്യോഗിക ചിഹ്നമായ പൂവും പുല്ലും അടയാളത്തിൽ മത്സരിക്കും. പിണറായിസത്തിനെതിരെയാണ് തന്റെ മത്സരം എന്ന് അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യടാൻ ഷൗക്കത്തിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വീണ്ടും കടന്നാക്രമിച്ചായിരുന്നു അൻവറിന്റെ വാർത്ത സമ്മേളനം. നിലവിലെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയില്ലെന്ന് പറഞ്ഞ അൻവർ ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിൽ ജയിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
അൻവറിന്റെ പ്രഖ്യാപനത്തോടെ നിലമ്പൂർ മണ്ഡലം സമീപകാലത്ത് കണ്ട കേരളത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമായി മാറുകയാണ്. ചതുഷ്കോണ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്ന പ്രമുഖ മുന്നണികൾക്കൊപ്പം അൻവറിനെ സ്ഥാനാർഥിയാക്കി തൃണമൂൽ കോൺഗ്രസ് കൂടി മത്സരത്തിൽ കളംപിടിക്കുകയാണ്. ഇതിന് പുറമെ എസ്ഡിപിഐക്കും നിലമ്പൂരിൽ സ്ഥാനാർഥിയുണ്ട്.
തന്റെ ജീവൻ നിലമ്പൂരുകാർക്ക് സമർപ്പിക്കുകയാണ്. താനല്ല സ്ഥാനാർത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നാളെ മത്സരിക്കാനുള്ള നാമമനിർദേശ പത്രിക സമർപ്പിക്കും. അതേസമയം, ചിഹ്നം സംബന്ധിച്ചുള്ള ചർച്ചയിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അൻവർ പറഞ്ഞു. തനിക്ക് മത്സരിക്കാനുള്ള പണം ജനങ്ങൾ കൊണ്ടുവന്നുകൊണ്ടേയിരിക്കുന്നുണ്ട്. പ്രചാരണം ഏറ്റെടുത്തവർ നിരവധിയാണ്. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട് എന്നും അൻവർ വ്യക്തമാക്കി. തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പണം ജനങ്ങൾ നൽകുന്ന കാര്യം അൻവർ പറഞ്ഞു.
താൻ പറയുന്ന വാക്കുകൾ വൈകാരികമായിരിക്കും എന്നാൽ മനസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത് എന്ന് അൻവർ പറഞ്ഞു. യുഡിഎഫിനെ സഹായിക്കാനാണ് താൻ നോക്കിയത് എന്നു പറഞ്ഞ അൻവർ തന്നെ സന്ദർശിച്ച യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പിണറായിസത്തിന്റെ ഇരയാണ് എന്നും പറഞ്ഞു പിണറായിക്കെതിരെ ശക്തമായി സംസാരിക്കുന്ന ആളാണ് രാഹുൽ. നിങ്ങൾ കാത്തിരിക്കൂ, നാമനിർദേശപത്രിക സമർപിക്കാൻ നാളെവരെ സമയമുണ്ടല്ലോ എന്നാണ് രാഹുൽ എന്നോടു പറഞ്ഞത്. അപ്പോഴേക്കും, വാതിൽ അടച്ചെന്ന് വി.ഡി സതീശൻ പ്രഖ്യാപിച്ചു. ഇനി ഞാൻ ആരെ കാത്തുനിൽക്കണം? എന്താണ് ചെയ്യേണ്ടത് എന്നും അൻവർ ചോദിച്ചു.
പിണറായിസത്തെ അവസാനിപ്പിക്കാൻ ആര്യടാൻ ഷൗക്കത്തിന് കഴിയില്ല എന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ല. ഷൗക്കത്തിനെതിരെ ജനവികാരമുണ്ട്. ഷൗക്കത്ത് ഇതുവരെ പിണറായി വിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു. മുസ്‍ലിം സമുദായം ഷൗക്കത്തിനൊപ്പം നിൽക്കില്ല. സമുദായത്തിനകത്ത് നിന്ന് അതിനെ വിമർശിച്ചയാളാണ് ഷൗക്കത്ത്. സിനിമയിലൂടെ ഷൗക്കത്ത് സമുദായത്തെ വിമർശിച്ചു. അൻവർ പിന്തുണച്ചാലും ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."