മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
കുവൈത്ത് നഗരം: മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രവാസി ഇന്ത്യകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ നല്‍കി കുവൈത്ത് കോടതി. ഒരു പ്രവാസി ഇന്ത്യക്കാരന്‍, ഒരു പാക്കിസ്ഥാന്‍ ജ്വല്ലറി ഉടമ, ഒരു കുവൈത്തി വനിതയും അവരുടെ മകളും ഉള്‍പ്പെടെയുള്ളവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ 800,000 കുവൈത്ത് ദിനാര്‍ (ഏകദേശം 22 കോടി രൂപ) വെളുപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്.
ഇന്ത്യക്കാരനും പാക്കിസ്ഥാനിക്കും 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചപ്പോള്‍, കുവൈത്തി വനിതക്കും, മകള്‍ക്കും അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. അതേസമയം, മകളെ 5,000 കുവൈത്ത് ദിനാര്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.
എല്ലാ പ്രതികളില്‍ നിന്നുമായി കോടതി 809,000 കുവൈത്ത് ദിനാര്‍ പിഴയായി ഈടാക്കി. കൂടാതെ, ജ്വല്ലറിക്കെതിരെ സിവില്‍ കേസ് നടത്താനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടു.
പരാതി പ്രകാരം, ഇന്ത്യന്‍ പൗരനായ പ്രതി ജോലി ചെയ്തിരുന്ന ജ്വല്ലറിയില്‍ നിന്ന് 2002 മുതല്‍ 2024 വരെ സ്വര്‍ണവും പണവും മോഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്തപ്പോള്‍, ഇയാള്‍ ഈ സ്വര്‍ണവും പണവും ജ്വല്ലറി ഉടമയില്‍ നിന്ന് ലഭിച്ചതാണെന്ന് സമ്മതിച്ചു. പിന്നീട് ഇയാള്‍ കുവൈത്ത് വിട്ടു. കുവൈത്തി വനിതയും മകളും ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഇന്ത്യക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
A Kuwaiti court has convicted an Indian expatriate, a Pakistani jewelry owner, a Kuwaiti woman, and her daughter in a case involving theft and money laundering worth 800,000 Kuwaiti dinars (~₹22 crores). The Indian and Pakistani nationals received 10-year prison sentences, while the Kuwaiti woman and her daughter were given 5 years each.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."