
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

തിരൂർ: പ്രവാസികൾക്കായി സർക്കാർ രൂപീകരിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. പ്രവാസി ക്ഷേമനിധിയിലേക്ക് പെൻഷന് അപേക്ഷിച്ച 60 വയസ്സ് കഴിഞ്ഞവർ ആറുമാസവും അതിലധികവുമായി കാത്തിരിക്കുകയാണ്. പ്രവാസി ക്ഷേമനിധിയിലേക്ക് മാസംതോറും അംശാദായം അടച്ച്, അഞ്ചു വർഷങ്ങൾക്ക് ശേഷം 60 വയസ്സ് കഴിഞ്ഞവർ പെൻഷന് അപേക്ഷിക്കുമ്പോഴാണ് ഈ കാലതാമസം നേരിടുന്നത്. കോഴിക്കോട് മാത്രം 2000ൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പ്രവാസികൾ 350 രൂപയും കേരളത്തിലേക്ക് തിരിച്ചെത്തിയവർ 200 രൂപയുമാണ് ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത്. അംശാദായം അടയ്ക്കലും പെൻഷൻ അപേക്ഷയുമെല്ലാം സർക്കാർ ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും തിരിച്ച് സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ആ തരത്തിൽ ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. ജീവനക്കാരുടെ കുറവും അപേക്ഷകളുടെ ആധിക്യവുമാണ് ഇതിന് കാരണമെന്നാണ് മറുപടി. കഴിഞ്ഞ അഞ്ചുവർഷമായി കേരള പ്രവാസി ക്ഷേമനിധിയിലെ അംഗസംഖ്യ 8 ലക്ഷത്തിലധികമായി വർധിച്ചിട്ടുണ്ട്. ഇതിൽ 60000ൽ പരം ആളുകളാണ് പെൻഷന് അർഹത നേടിയിട്ടുള്ളത്.
വിദേശ ഇന്ത്യക്കാർക്ക് 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിന് പുറത്ത് രാജ്യത്ത് തന്നെ ഉള്ളവർക്കും 3000 രൂപയുമാണ് നിലവിൽ പെൻഷനായി നൽകിവരുന്നത്.
അഞ്ചു വർഷങ്ങൾക്കു മുമ്പ് വളരെ കുറച്ചാളുകൾ ഉണ്ടായിരുന്ന സമയത്തുള്ള ഓഫിസ് സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവുമാണ് നിലവിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്മാർ പറയുന്നത്. മാത്രമല്ല, പെൻഷൻകാർ വർധിച്ചതോടെ ഫണ്ട് കണ്ടെത്താനും വകുപ്പ് പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫണ്ടിന്റെ അഭാവമാണ് അപേക്ഷകൾ പിടിച്ചുവയ്ക്കാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 15 hours ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 16 hours ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 16 hours ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 16 hours ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 16 hours ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 17 hours ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 17 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 18 hours ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 18 hours ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 18 hours ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 18 hours ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 18 hours ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 19 hours ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 19 hours ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 20 hours ago
ഇന്ത്യയെ നടുക്കിയ വിമാനാപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 20 hours ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 20 hours ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 21 hours ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 19 hours ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 19 hours ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 20 hours ago