HOME
DETAILS

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

  
Farzana
June 12 2025 | 05:06 AM

BJP Protests Inclusion of Rapper Vedans Song in Calicut University Syllabus

തേഞ്ഞിപ്പലം: വേടനെ വിടാതെ ബി.ജെ.പി. റാപ്പ് ഗായകന്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ പാര്‍ട്ടിയെ ചൊടിപ്പിക്കുന്നത്. വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല നാല് വര്‍ഷ പാഠ്യപദ്ധതിയില്‍ പഠന വിഷയമാക്കിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബി.ജെ.പി പ്രതിനിധി എ.കെ. അനുരാജ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കത്ത് നല്‍കി.

 ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഹിരണ്‍ദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ.കെ. അനുരാജ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരും തലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടന്‍.  വേടന്റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കല്‍ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ ഉള്‍പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ ദിവസമാണ് മൂന്നാം സെമസ്റ്റര്‍ മലയാളം പാഠഭാഗത്തിലാണ് വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ട് പഠന വിഷയമാക്കിയത്. മൈക്കില്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' ഗാനവും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago


No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago