HOME
DETAILS

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

  
Farzana
June 12 2025 | 06:06 AM

Israeli Strikes Kill 120 in Gaza Within 24 Hours Amid Ongoing Bombardment

ഗസ്സ: ആക്രമണത്തില്‍ അല്‍പം പോലും ഇളവ് വരുത്താതെ ഇസ്‌റാഈല്‍ ഗസ്സയില്‍ 24 മണിക്കൂറിനിടെ 120 പേരെയാണ് സയണിസ്റ്റ് സേന കൊലപ്പെടുത്തിയത്.  474 പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി. സഹായം വാങ്ങാനെത്തിയ 57 പേരെങ്കിലും ഇന്നലെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സഹായ കേന്ദ്രങ്ങളിലെത്തിയ 363 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. 1,858 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവും തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പെടെ നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

ഹമാസിനെ പരാജയപ്പെടുത്തുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവി ഇയാല്‍ സാമിര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വടക്കന്‍ ഗസ്സയില്‍ സൈനികരെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം. കൂടുതല്‍ സൈനികരെ ഗസ്സയില്‍ ഉപയോഗിക്കുമെന്നും റിസര്‍വ് സൈന്യത്തിന്റെ അംഗബലം കൂട്ടുമെന്നും നിര്‍ബന്ധിത സൈനിക സേവനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടവുകാരെയും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ക്ക് സാരമായി പരുക്കേറ്റതായി ഇസ്‌റാഈല്‍ ആര്‍മി റേഡിയോ സ്ഥിരീകരിച്ചു. ഖാന്‍ യൂനുസില്‍ വച്ചാണ് ആക്രമണം നടന്നത്. ഈ മേഖലയില്‍ ഇസ്‌റാഈല്‍ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടില്ല. ഖാന്‍ യൂനുസിലെ അബാസന്‍ അല്‍ കാബിറയില്‍ ആണ് ഇസ്‌റാഈല്‍ സൈനികനെ കൊലപ്പെടുത്തിയതെന്ന് ഹമാസ് അറിയിച്ചു.

 

Israeli military attacks on Gaza continue with no signs of relief, killing 120 Palestinians and injuring 474 in the past 24 hours, according to the Gaza Health Ministry. Aid centers and refugee camps remain primary targets as civilian casualties mount.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago