HOME
DETAILS

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

  
Web Desk
June 12 2025 | 04:06 AM

Dubai Schools Hike Fees Some Institutions Increase Charges by Up to AED 5000

ദുബൈ: ഈ വര്‍ഷം ആദ്യം ദുബൈയിലെ സ്‌കൂളുകളിലെ ഫീസ് വര്‍ധനവിന് നിയന്ത്രണ ഏജന്‍സികള്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസ് വര്‍ധനവിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിച്ചുതുടങ്ങി. ചില സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് പ്രതിവര്‍ഷം 200 ദിര്‍ഹം മാത്രം ഫീസ് വര്‍ധനവ് ഉണ്ടാകുമ്പോള്‍ മറ്റു പല പ്രീമിയം സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് ഒരു കുട്ടിക്ക് പ്രതിവര്‍ഷം 5,000 ദിര്‍ഹത്തോളം ഫീസ് വര്‍ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചെലവ് നികത്താന്‍, ചില മാതാപിതാക്കള്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഫീസ് ഒറ്റയടിക്ക് അടയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ കുട്ടികളെ ഫീസ് കുറഞ്ഞ സ്‌കൂളുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. മറുവശത്ത്, ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ സ്‌കൂള്‍ ഫീസ് വര്‍ധനവ് വളരെ കുറവും താങ്ങാനാവുന്നതുമാണെന്നതിന്റെ ആശ്വാസത്തിലാണ്.

അല്‍ ഖൂസിലെ ഇന്ത്യന്‍ സിലബസ് സ്‌കൂളില്‍ പഠിക്കുന്ന തന്റെ രണ്ട് കുട്ടികളുടെയും ഫീസ് വര്‍ധന പ്രതിവര്‍ഷം 400 ദിര്‍ഹമായിരിക്കുമെന്ന് ദുബൈയില്‍ താമസിക്കുന്ന മനാല്‍ പറയുന്നു. 

'ഈ വര്‍ധനവ് നിയന്ത്രിക്കാവുന്നതാണെന്നും വലിയ ഭാരമല്ലെന്നും അറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഈ വര്‍ധനവ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു' മനാല്‍ പറഞ്ഞു.

ഈ വര്‍ഷം മെയ് മാസത്തില്‍, ദുബൈയിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) 2025-2026 അധ്യയന വര്‍ഷത്തേക്ക് എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് 2.35 ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. 

പ്രവാസിയായ വിവേകിന്റെ രണ്ട് മക്കള്‍ എമിറേറ്റിലെ ഒരു മികച്ച പ്രീമിയം സ്‌കൂളിലാണ് പഠിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ വാര്‍ഷിക സ്‌കൂള്‍ ഫീസ് 87,000 ദിര്‍ഹം മുതല്‍ 92,000 ദിര്‍ഹം വരെയാണ്. ഫീസ് വര്‍ധനവോടെ രണ്ട് കുട്ടികള്‍ക്കും ഒരുമിച്ച് പ്രതിവര്‍ഷം 10,000 ദിര്‍ഹം കൂടി നല്‍കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.

'എന്നിരുന്നാലും, ഞങ്ങളുടെ സ്‌കൂള്‍ മുഴുവന്‍ വര്‍ഷത്തെ ഫീസ് ഒറ്റയടിക്ക് അടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്, ഇതിനാല്‍ ഞങ്ങള്‍ക്ക് ഒരു ലംപ്‌സം കിഴിവ് ലഭിക്കുമെന്നതിനാല്‍ ആകെ ഫീസ് വര്‍ധനവ് രണ്ട് കുട്ടികള്‍ക്കും പ്രതിവര്‍ഷം ഏകദേശം 3,000 ദിര്‍ഹമായിരിക്കും.' വിവേക് പറഞ്ഞു. 

സ്‌കൂള്‍ ഫീസ് വര്‍ധനവിന്റെ പ്രയാസം അനുഭവപ്പെടും എന്ന് ജര്‍മ്മന്‍ സ്വദേശിയായ ഗ്രേറ്റ പറഞ്ഞു. പക്ഷേ എല്ലാ സ്‌കൂളുകളും അവരുടെ ഫീസ് വര്‍ധിപ്പിച്ചതിനാല്‍ മറ്റ് മാര്‍ഗമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'എന്റെ മൂന്ന് കുട്ടികള്‍ ജുമൈറയിലുള്ള ഒരു ബ്രിട്ടീഷ് സിലബസ് സ്‌കൂളിലാണ് പഠിക്കുന്നത്. ഒരു കുട്ടിയുടെ സ്‌കൂള്‍ ഫീസ് പ്രതിവര്‍ഷം 2,000 ദിര്‍ഹം വീതം വര്‍ധിപ്പിച്ചതായി ഇന്നലെ എനിക്ക് ഇമെയില്‍ ലഭിച്ചു,' ദുബൈയില്‍ താമസമാക്കിയ ഗ്രേറ്റ പറഞ്ഞു. 

'സ്‌കൂള്‍ ഫീസില്‍ മാത്രം പ്രതിവര്‍ഷം 6,000 ദിര്‍ഹത്തിന്റെ ആകെ വര്‍ധനവാണിതോടെ ഉണ്ടാവുക. പുസ്തകങ്ങള്‍, യൂണിഫോമുകള്‍, മറ്റ് പഠന സാമഗ്രികള്‍ എന്നിവ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കുട്ടികളുടെ സ്‌കൂള്‍ മാറ്റുന്നത് ഞങ്ങള്‍ക്ക് ഒരു ഓപ്ഷനല്ല, കാരണം എന്റെ മൂത്ത മകന്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ 11ാം ക്ലാസിലേക്കാണ്, ഇപ്പോള്‍ അവനെ മാറ്റുന്നത് ബുദ്ധിപരമാണെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത വര്‍ഷം, ഞാന്‍ അതിനെക്കുറിച്ച് പരിശോധിച്ചേക്കാം.' ഗ്രേറ്റ പറഞ്ഞു. 

ദുബൈയില്‍ നിലവില്‍ 227 സ്വകാര്യ സ്‌കൂളുകളുണ്ട്. 185 രാജ്യങ്ങളില്‍ നിന്നുള്ള 387,441 വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Several schools in Dubai have increased their fees for the new academic year, with some raising charges by up to AED 5,000. Parents express concern over rising education costs amid economic pressures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  2 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  2 days ago