HOME
DETAILS

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

  
Web Desk
June 12 2025 | 07:06 AM

Message sent to Israeli troops on coffee bag draws online support

ഫലസ്തീനികളോട് അതിക്രൂരമായി പെരുമാറണമെന്ന് ഇസ്‌റാഈലി സൈനികരോട് ആഹ്വാനം ചെയ്യുന്ന സന്ദേശം. കോഫീ ബാഗില്‍ പ്രിന്റ് ചെയ്ത വിധത്തിലാണ് സന്ദേശം.

ഫലസ്തീനികളെ തുരുമ്പെടുത്ത ഇരുമ്പു ദണ്ഡുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യാനാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടേതാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ ഓണ്‍ലൈനുകളില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത് സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് ലഭിക്കുന്ന പിന്തുണയാണെന്നും മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഞങ്ങളുടെ ധീരരായ സൈനികര്‍ക്ക് തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം കുത്തിയിറക്കുക'  കൊച്ചുകുട്ടിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മൈക്കല്‍ രണ്ടാം ക്ലാസ് എന്ന ഐഡിയില്‍ നിന്നാണ് സന്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിന്റെയോ അതിനെ ചുറ്റിപ്പറ്റിയുള്ള അവകാശവാദങ്ങളുടെയോ ആധികാരികത സ്വതന്ത്രമായി പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മിഡില്‍ ഈസ്റ്റ് ഐ വ്യക്തമാക്കുന്നു. 

സൈനികര്‍ക്ക് കോഫി ബാഗ് ലഭിച്ചുവെന്ന് ഇസ്‌റാഈലി സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ അമ്‌റാം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. പിന്നീട് പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു. സന്ദേശത്തിന് സാമൂഹിക മാധ്യമങ്ങളില്‍ സ്വീകാര്യതയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്തൊരു വിദ്യാഭ്യാസം,എന്തൊരു ഭാഷ എനിക്കിഷ്ടപ്പെട്ടു- ഡാനിയേല്‍ അമ്‌റാം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണിത്. ഞാന്‍ എന്റെ കുഞ്ഞുങ്ങളെ ഇങ്ങനെയാണ് വളര്‍ത്തുക എന്നാണ് മറ്റൊരു ഇസ്‌റാഈലിയുടെ കമന്റ്. ചെറുപ്പം മുതല്‍ എല്ലാ ജൂതന്‍മാരും അവരെ വെറുത്ത് പഠിക്കണമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഫലസ്തനികളോടുള്ള ഇസ്‌റാഈല്‍ ജനതയുടെ നിലപാടാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 


ഗസ്സയുദ്ധത്തിന് പിന്നാലെ ഇസ്‌റാഈലി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സ്‌കൂളുകളും സൈനികര്‍ക്ക് പതിവായി ഇത്തരത്തിലുള്ള പാക്കേജുകള്‍ അയക്കാറുണ്ട്. ഭക്ഷണം, വസ്ത്രം, കുട്ടികളുടെ കൈകൊണ്ട് എഴുതിയ കത്തുകള്‍ തുടങ്ങിയവയാണ് പലപ്പോഴും ഈ പാക്കേജുകളില്‍ ഉണ്ടാവാറ്. ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ സൈനികരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഫലസ്തീനികളോടുള്ള ഇസ്‌റാഈല്‍ സൈനികരുടെ ലൈംഗിക അതിക്രമങ്ങള്‍ അസാധാരണ സംഭവമല്ല. നിരവധി റിപ്പോര്‍ട്ടുകള്‍ ഇത് സംബന്ധിച്ച് നേരത്തേയും പുറത്തു വന്നിട്ടുണ്ട്. തടവുകാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ചുരുങ്ങിയത് 70 ഫലസ്തീനി തടവുകാരെങ്കിലും ഇത്തരം അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


ലൈംഗിക അതിക്രമങ്ങള്‍ ഇസ്‌റാഈലില്‍ ഒരു ശിക്ഷാരീതിയാണെന്ന് യു.എന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതില്‍ ബലാത്സംഗ കേസുകളും മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും, പീഡനങ്ങളും, യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്ന മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉള്‍പ്പെടുന്നു.

'നിര്‍ബന്ധിതമായി പൊതുസ്ഥലത്ത് വസ്ത്രം അഴിച്ചുമാറ്റല്‍, നഗ്‌നത, ബലാത്സംഗ ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങളുടെ പ്രത്യേക രൂപങ്ങള്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈല്‍ സുരക്ഷാ സേനയുടെഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമാണ്,' യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  6 hours ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  6 hours ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  6 hours ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  7 hours ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  7 hours ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  7 hours ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  7 hours ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  8 hours ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  8 hours ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  9 hours ago