HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

  
June 12 2025 | 10:06 AM

two keralites includes in passengers list of Ahmadabad flight crash

അഹമ്മദാബാദ്: അഹമ്മദാബാദ് ദുരന്തത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി വിവരം. എയർ ഇന്ത്യ പുറത്തുവിട്ട യാത്രക്കാരുടെ പട്ടിക പ്രകാരമാണ് മലയാളികൾ ഉള്ളതായി സ്ഥിരീകരിച്ചത്. വിമാനത്തിൽ ജീവനക്കാർ ഉൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഇന്ത്യക്കാർക്ക് പുറമെ ബ്രിട്ടീഷ്, പോർച്ചുഗീസ്, കനേഡിയൻ പൗരന്മാരും ഉണ്ടെന്നാണ് ലഭ്യമായ വിവരം.

അപകടത്തിൽ ഉൾപ്പെട്ട വിവിവ രാജ്യങ്ങളിലെ പൗരന്മാരുടെ എണ്ണം

ഇന്ത്യക്കാർ 169 
ബ്രിട്ടീഷുകാർ 53
പോർച്ചുഗീസുകാർ 7 
കാനഡ 1

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ അപകടത്തിന്റെ സ്വഭാവമോ മരണസംഖ്യയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 40 മൃതദേഹങ്ങൾ ആശുപത്രിയിൽ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 110 ആയെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു.

ബോയിംഗ് 787-8 ഡ്രീംലൈനർ സർവീസ് നടത്തുന്ന AI171 വിമാനം, ഉച്ചയ്ക്ക് 1:38 നാണ് അപകടത്തിപ്പെട്ടത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്ക് ഉള്ളിൽ വിമാനം തീഗോളമായി മാറുകയായിരുന്നു. 800 മീറ്റർ ഉയരം വരെ പറന്നുയർന്ന വിമാനം പെട്ടെന്ന് താഴ്ന്ന് നിലത്ത് ഇടിക്കുകയായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago