HOME
DETAILS

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

  
പി. മുഹമ്മദ് സ്വാലിഹ് 
June 12 2025 | 04:06 AM

Over 7000 Anganwadis in Kerala Operate from Rented Buildings Amidst Infrastructure Challenges

മലപ്പുറം:  പുതു തലമുറയെ വാർത്തെടുക്കാൻ സംവിധാനങ്ങളേറെയുണ്ടായിട്ടും മതിയായ സൗകര്യങ്ങളില്ലാതെ സംസ്ഥാനത്തെ അങ്കണവാടികൾ. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവിസ് സ്‌കീം (ഐ.സി.ഡി.എസ്)ന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളാണ് ഇത്തരത്തിൽ ഒറ്റമുറി വാടകക്കെട്ടിടത്തിലും മറ്റുമായി പരിമിതികളാൽ വീർപ്പുമുട്ടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 33,120 അങ്കണവാടികളിൽ 8,650 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. 7,072 അങ്കണവാടികൾ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. 1,578 എണ്ണം വാടക രഹിത കെട്ടിടത്തിലും പ്രവർത്തിക്കുന്നു.

സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്. വാടക്കെട്ടിടത്തിലുള്ള 1,057 എണ്ണമുൾപ്പെടെ കെട്ടിടമില്ലാത്ത 1,157 അങ്കണവാടികൾ ഇവിടെയുണ്ട്. ആലപ്പുഴ(942), കൊല്ലം(820), മലപ്പുറം(697), എറണാംകുളം(677) തുടങ്ങിയ ജില്ലകളിലെല്ലാം ഇത്തരത്തിലുള്ള അങ്കണവാടികൾ എണ്ണത്തിൽ കൂടുതലുണ്ട്. ഏറ്റവും കുറവുള്ളത് വയനാട്ടിലാണ്. ആകെയുള്ള 876ൽ 70 എണ്ണം മാത്രമേ ഇവിടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നുള്ളൂ. കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങാൻ ഫണ്ട് ലഭ്യമാവില്ലെന്നതാണ് വാടകകെട്ടിടത്തിലുള്ള അങ്കണവാടികൾ നേരിടുന്ന വെല്ലുവിളി. മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകിയാൽ അതിൽ കെട്ടിടം നിർമിക്കാൻ സർക്കാരിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം ഫണ്ടുകൾ ലഭിക്കും. സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിക്കാൻ വകുപ്പില്ലെങ്കിലും അപൂർവമായി വാല്യുവേഷനും മറ്റും നടത്തി കുറഞ്ഞ തുക അനുവദിക്കാറുണ്ട്. പക്ഷേ നാമ മാത്രമായ ഈ തുക പലപ്പോഴും ഒരു സെന്റ് സ്ഥലം വാങ്ങിക്കാൻ പോലും തികയാറില്ല.

നാട്ടുകാരുടെയും സുമനസുകളുടെയും കാരുണ്യം കൊണ്ടാണ് മിക്ക അങ്കണവാടികളും സ്വന്തം കെട്ടിടത്തിലേക്ക് ചേക്കേറിയത്. 
ചെറുപ്രായത്തിൽ വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിനും പോഷകാഹാരം ലഭ്യമാക്കിയുള്ള ആരോഗ്യ സംരക്ഷണത്തിനും പലപ്പോഴും വാടകയിൽ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടങ്ങൾ വിലങ്ങു തടിയാവാറുണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലമില്ലെന്നതും ആഹാര സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലെന്നതും ഇവർ നേരിടുന്ന വെല്ലുവിളികളാണ്. കെട്ടിടത്തിനായി സ്ഥലം കണ്ടെത്താൻ ഫണ്ട് അനുവദിക്കാനാവില്ലെന്ന സാങ്കേതിക തടസം നീക്കിയാൽ മാത്രമേ ഇവർക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago