HOME
DETAILS

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

  
Shaheer
June 12 2025 | 07:06 AM

Bodies of Jesna and her child who died in a bus accident in Kenya will be brought home today

ദോഹ/തൃശൂര്‍:  ഖത്തറില്‍ നിന്നും വിനോദ യാത്രക്കു പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്‌നയുടെയും മകള്‍ ഒന്നര വയസ്സുകാരി റൂഹി മെഹ്‌റിന്റെയും മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ട് വീട്ടില്‍ എത്തിക്കും.

അപകടത്തില്‍ പരുക്കേറ്റ ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും ഒപ്പമുണ്ടാകും. അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇടുക്കി എംപി ഡീന്‍ കൂര്യാക്കോസ് അറിയിച്ചു.

കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. പ്രദേശികസമയം തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് പ്രാദേശിക ഗൈഡുകളും ഒരു ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്.

ന്യാന്‍ഡാരുവ കൗണ്ടിയിലെ ഓള്‍ ജോറോറോക്ക്‌നകുരു റോഡില്‍ ഗിച്ചാക്കയില്‍ വെച്ച് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നു പൊലിസ് വക്താവ് മൈക്കല്‍ മുചിരി പറഞ്ഞു. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുകയായിരുന്നു സംഘം. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡില്‍ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

മാവോലിക്കര സ്വദേശി ഗീത ഷോജിയുടെ സംസ്‌കാരം നാട്ടില്‍ നടത്തുമെന്ന് മകന്‍ ജോയല്‍ അറിയിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തിലെ ടീച്ചറായിരുന്നു ഗീത ഷോജി.

അപകടത്തില്‍ മരിച്ച പാലക്കാട് മണ്ണൂര്‍ സ്വദേശി റിയയുടെയും മകള്‍ ഡൈറയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ റിയയുടെ സഹോദരന്‍ ഋഷി കെനിയയില്‍ എത്തി. റിയയുടെ ഭര്‍ത്താവും മകനും ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  15 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  15 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  15 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  15 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  15 days ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  15 days ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  15 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  15 days ago