HOME
DETAILS

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

  
June 12 2025 | 05:06 AM

Major traffic accident in Fujairah 20 vehicles collide 9 injured

ഫുജൈറ: ഫുജൈറയില്‍ ഉണ്ടായ അപകട പരമ്പരയില്‍ 9 പേര്‍ക്ക് പരുക്ക്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. 16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദിബ്ബ അല്‍ഫുജൈറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വഈബ് അല്‍ഹിന്നയ്ക്കും ദിബ്ബയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് റോഡ് പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു.

അടിയന്തര കോള്‍ ലഭിച്ചയുടനെ, ദിബ്ബ അല്‍ഫുജൈറയില്‍ നിന്നുള്ള പൊലിസ് പട്രോളിംഗ് സംഘവും ട്രാഫിക് ഓഫീസര്‍മാരും മസാഫി പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാഷണല്‍ ആംബുലന്‍സ് ജീവനക്കാരും സ്ഥലത്തെത്തി. പൊലിസ് സംഘം പരുക്കേറ്റവരെ സഹായിക്കുകയും ഗതാഗതം ക്രമീകരിക്കുകയും ചെയ്തു. 

അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. എട്ട് പേര്‍ക്ക് നിസ്സാര പരുക്കുകളേറ്റതായാണ് വിവരം. എല്ലാവരെയും ചികിത്സയ്ക്കായി വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

പ്രാഥമിക അന്വേഷണത്തില്‍ ഒരു കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വേഗത കുറച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് വേഗതയില്‍ വന്ന ഒരു ട്രക്ക് വേഗത കുറച്ച വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷിത അകലം പാലിച്ചിരില്ലെന്ന് സൂചനയുണ്ട്.

എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കാനും വേഗത പരിധികള്‍ പാലിക്കാനും മുന്നിലുള്ള വാഹനത്തില്‍ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കാനും ഫുജൈറ പൊലിസ് ജനറല്‍ കമാന്‍ഡ് ഓര്‍മ്മിപ്പിച്ചു. 

A massive traffic accident in Fujairah involving 20 vehicles has left 9 people injured. Authorities are investigating the cause as emergency services respond to the scene.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  17 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  17 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  18 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  18 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  19 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  19 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  19 hours ago