HOME
DETAILS

25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ

  
Web Desk
June 05 2025 | 03:06 AM

Portugal beat Germany 2-1 to reach UEFA Nations League final

അലിയൻസ് അറീന: യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി പോർച്ചുഗൽ. സെമിഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് യോഗ്യത നേടിയത്. നീണ്ട 25 വർഷങ്ങൾക്കുശേഷമാണ് പോർച്ചുഗൽ ജർമ്മനിക്കെതിരെ ഇന്റർനാഷണൽ ഫുട്ബോളിൽ ഒരു വിജയം സ്വന്തമാക്കുന്നത്.

ജർമ്മനിയുടെ തട്ടകമായ അലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ഫ്ളോറിയൻ വിറ്റ്സിലൂടെ ജർമ്മനിയാണ് ആദ്യം ഗോൾ നേടിയത്.

എന്നാൽ പിന്നീട് രണ്ടു ഗോളുകൾ ജർമനിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി പറങ്കിപ്പട ജയം സ്വന്തമാക്കുകയായിരുന്നു. ഫ്രാൻസിസ്കോ കോൺസീസ്കാവോയിലൂടെ ജർമനി സമനില ഗോൾ നേടിയപ്പോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു പോർച്ചുഗലിന്റെ വിജയഗോൾ സ്വന്തമാക്കിയത്. 

മത്സരത്തിൽ ബോൾ പൊസഷനിൽ മുന്നിലെത്തിയ ജർമ്മനിക്ക് ഷോട്ടുകളുടെ എണ്ണത്തിൽ ആധിപത്യം പുലർത്താൻ സാധിക്കാതെ പോയി. 9 ഷോട്ടുകളാണ് ജർമ്മനി പറങ്കിപ്പടയുടെ പോസ്റ്റിലേക്ക് ഉതിർത്തത് ഇതിൽ അഞ്ചു ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 17 ഷോട്ടുകൾ ജർമ്മനിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ പോർച്ചുഗൽ ആറ്  ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചു.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും കരുത്തരായ ഫ്രാൻസുമാണ് നേർക്കുനേർ എത്തുന്നത്. ഈ മത്സരത്തിലെ വിജയികളെ ആയിരിക്കും പോർച്ചുഗൽ കലാശ പോരാട്ടത്തിൽ നേരിടുക. ജൂൺ 9നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്. അലിയൻസ് അറീനയിലാണ് പോരാട്ടം നടക്കുന്നത്.

Portugal beat Germany 2-1 to reach UEFA Nations League final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18 വർഷം ഒന്നുമല്ല, കോഹ്‍ലിയെക്കാൾ കൂടുതൽ അദ്ദേഹം കിരീടത്തിനായി കാത്തിരുന്നു: സെവാഗ്

Cricket
  •  4 hours ago
No Image

ഭാരതാംബയുടെ ചിത്രം; നിലപാടിൽ ഉറച്ച് ഗവർണർ; പ്രതിഷേധവുമായി സിപിഐ, മൗനത്തിൽ മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടി-20, ഏകദിന ലോകകപ്പ് ജേതാവ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Cricket
  •  4 hours ago
No Image

വിഴിഞ്ഞത്തെ മത്സ്യബന്ധന ബോട്ട് കരയിലെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കയർ പൊട്ടി ബോട്ട് കടയിലേക്ക് വീണു

Kerala
  •  5 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ വാഹനങ്ങളെ കുറിച്ചും ചർച്ചകൾ; വായ്പയ്ക്ക് വാഹനം വാങ്ങുന്നതിന് സോഷ്യൽ മീഡിയയുടെ അനുവാദം വേണ്ടെന്ന് സ്ഥാനാർഥി

Kerala
  •  6 hours ago
No Image

'പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ ഒരു രൂപ പോലും എനിക്കുള്ള പിന്തുണയാണ്'; ജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി അന്‍വര്‍

Kerala
  •  6 hours ago
No Image

ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും; സർക്കാർ ബസുകളിൽ പുതിയ സാങ്കേതികവിദ്യയുമായി തമിഴ്‌നാട്

National
  •  7 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ പ്രതിരോധ സേനയുടെ മിന്നല്‍ അറ്റാക്ക്; ഒളിച്ചിരുന്ന കെട്ടിടം തകര്‍ന്നു, അഞ്ച് സൈനികര്‍ മരിച്ചു 

International
  •  7 hours ago
No Image

ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി

International
  •  8 hours ago
No Image

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

Business
  •  9 hours ago