HOME
DETAILS

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും

  
Web Desk
June 05 2025 | 03:06 AM

Argentina in the World Cup qualifiers The legend will return to the team

സിന്റിയാഗോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയം തുടരാൻ ലോക ചാംപ്യൻമാരായ അർജന്റീന ഇറങ്ങുന്നു. നാളെ രാവിലെ 6.30ന് എവേ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളി. 

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ 14 മത്സരം പൂർത്തിയാക്കിയ അർജന്റീന 31 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഇത്രയും മത്സരത്തിൽനിന്ന് 10 പോയിന്റുള്ള ചിലി പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. അതിനാൽ നാളത്തെ മത്സരത്തിൽ അനായാസം എതിരാളിയെ വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലയണൽ മെസ്സിയും സംഘവും. 

ചെറിയ ഇടവേളക്ക് ശേഷം മെസ്സി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ മെസ്സി അർജന്റീനക്കായി കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ്, പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി, ലിയനാർദോ പെരസ് എന്നിവർ ചിലിക്കെതിരേയുള്ള മത്സരത്തിൽ കളത്തിലിറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഉറുഗ്വെക്കിതിരേയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച നിക്കോളാസ് ഗോൺസാലസിനും ചിലിക്കെതിരേയുള്ള മത്സരം നഷ്ടമാകും. അവസാന മത്സരത്തിൽ ബ്രസീലിനെതിരേ 4-1ന്റ ജയം നേടിയാണ് അർജന്റീന എത്തുന്നത്. അന്ന് മെസ്സി ഇല്ലാതെ കളത്തിലിറങ്ങിയിട്ടും ലോക ചാംപ്യൻമാർക്ക് മികച്ച ജയം നേടാൻ സാധിച്ചു. 

ലോകകപ്പ് യോഗ്യത പ്രതീക്ഷ നഷ്ടപ്പെട്ട ചിലി ഇനിയുള്ള മത്സരങ്ങളിൽ ജയിച്ച് അഭിമാനം കാക്കാൻ വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. നിലവിൽ പത്താം സ്ഥാനത്തുള്ള ചിലി 2018, 2022 ലോകകപ്പുകളിലും യോഗ്യത നേടിയിരുന്നില്ല. പരുക്കേറ്റതിനാൽ ചിലി താരങ്ങളായ പൗലോ ഡയസ്, ലൂസിയാനോ കാബ്രൽ, ഇഗോർ ലിച്ച്‌നോവ്‌സ്‌കി എന്നിവർ പരുക്കേറ്റ് പുറത്താണ്. ഇവരുടെ അഭാവം ചിലിക്ക് കനത്ത തിരിച്ചടിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  7 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  7 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  7 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  8 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  8 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  16 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  17 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  17 hours ago