Opposition leader V.D. Satheesan has criticized the Governor's directive to perform a floral tribute in front of an image of Bharat Mata featuring the saffron flag used by the RSS and to light a ceremonial lamp during the Environment Day celebration. He stated that it is inappropriate for the Raj Bhavan to impose such conditions and that the Governor’s residence should not be turned into an RSS center.
HOME
DETAILS

MAL
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്
Web Desk
June 05 2025 | 08:06 AM

മലപ്പുറം: പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയുമായി ഉള്ള ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് തെളിയിക്കണമെന്നുമുള്ള ഗവർണറുടെ നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ്. രാജ്ഭവൻ അത്തരം നിബന്ധന വെക്കുന്നത് ശരിയല്ലെന്നും രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. ഗവർണറെ കുറിച്ച് പറയാൻ പേടിയാണെന്നും കോൺഗ്രസ് എതിർപ്പ് പറഞ്ഞപ്പോൾ പിണറായി മിണ്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ ചുണ്ടനക്കാൻ പേടിയാണെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള സർക്കാർ പരിപാടിയിൽ ആർഎസ്എസ് കൊടിയ്‌ക്ക് പുഷ്പാർച്ചന നടത്തണമെന്ന് ഗവർണറുടെ വസതിയായ രാജ്ഭവൻ നിർദേശം നൽകിയിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യത്തിനെതിരെ സംസ്ഥാന സർക്കാർ രംഗത്തെത്തി. സംഭവം അനുവദിക്കാതിരുന്ന സർക്കാർ ഇതോടെ രാജ്ഭവനിൽ നടത്താനിരുന്ന കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി.
ആർഎസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നായിരുന്നു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യം. ഇത് നടത്തിയതിന് ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാൻ കഴിയൂവെന്നും രാജ്ഭവൻ നിർബന്ധം പിടിച്ചു. എന്നാൽ സർക്കാർ പരിപാടിയിൽ ഇത് അംഗീകരിക്കാൻ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു. സംഭവത്തിന് പിന്നാലെ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച പരിപാടി അവസാന നിമിഷം സെക്രട്ടറിയിലേക്ക് മാറ്റി. ഉദ്‌ഘാടകനായിരുന്ന ഗവർണറെയും മാറ്റി.
അതേസമയം, ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവം കെ.സി വേണുഗോപാൽ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതിൽ സർക്കാരിന് എന്താണ് പ്രശ്നമെന്നും വി.ഡി സതീശൻ ചോദിച്ചു. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കേരള സർക്കാരിന് ഭയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും അന്നത്തെ മന്ത്രിയെ വിജിലൻസ് കേസിൽപെടുത്തിയിരുന്നെന്നും അദ്ദേഹം ഓർമപ്പെടുത്തി.
നാഷണൽ ഹൈവേ നിർമാണത്തിലെ തകരാർ സിബിഐ അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മലപ്പുറം കൂരിയാട് തകർന്ന ദേശീയപാതയുടെ ഭാഗം പുനർനിർമ്മിക്കാൻ ഒരു വർഷം വേണ്ടി വരും എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 17 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 18 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 18 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 18 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 18 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 18 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 19 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 19 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 19 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 19 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 20 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 20 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 21 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 21 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• a day ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• a day ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• a day ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• a day ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 21 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 21 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 21 hours ago