HOME
DETAILS

Hajj 2025: ഹജ്ജിനായി സമ്പൂര്‍ണ മെഡിക്കല്‍ സേവനങ്ങളൊരുക്കുന്നത് ഇതാദ്യമായി മലയാളി കമ്പനി, ഡോ. ഷംഷീര്‍ വയലിലിന്റെ ആര്‍പിഎമ്മിന് പ്രധാന സ്ഥലങ്ങളില്‍ 18 ക്ലിനിക്കുകള്‍ 

  
June 06 2025 | 03:06 AM

Health services for pilgrims are provided by Response Plus Holdings led by Dr Shamsheer Vayalil

ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരപൂര്‍വ നേട്ടം. ഈ വര്‍ഷത്തെ ഹജ്ജിനുള്ള സമ്പൂര്‍ണ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയാണ്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ വയലിലിന്റെ റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങാണ് ഹാജിമാര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കലിലൂടെയാണ് (ആര്‍.പി.എം) തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങള്‍ നല്‍കി വരുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ ഹോസ്പിറ്റല്‍, അടിയന്തര ചികിത്സാ ദാതാവാണ് റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്.

ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനായി സഊദി അറേബ്യയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയില്‍ പങ്കാളികളാവാന്‍ ഈ വര്‍ഷം എത്തിച്ചേര്‍ന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീര്‍ത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്‌പോണ്‍സ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളില്‍ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നല്‍കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയ 125 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗള്‍ഫിലെ പ്രധാന കായിക മത്സരങ്ങളില്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ നല്‍കി വരുന്ന ആര്‍.പി.എമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങള്‍ നല്‍കുന്നത്. 'ഹജ്ജിനെത്തുന്ന എല്ലാവര്‍ക്കും അടിയന്തര ആരോഗ്യ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ നല്‍കുക എന്നതാണ് ആര്‍.പി.എമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കര്‍ശന തയാറെടുപ്പുകളാണ് ഇതിനായി നടത്തിയത്' ആര്‍.പി.എം സി.ഇ.ഒ ഡോ. രോഹില്‍ രാഘവന്‍ പറഞ്ഞു.

തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്‍പ് ഡോ. ഷംഷീര്‍ നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. യു.എ.ഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ എമര്‍ജന്‍സി സര്‍വിസസ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് സൊല്യൂഷന്‍സ് ദാതാവായ ആര്‍.പി.എം 2010 മുതല്‍ പ്രവര്‍ത്തന രംഗത്തുണ്ട്. നിലവില്‍ 65ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്ക് 426 ആംബുലന്‍സുകളുണ്ട്. 10,000ത്തിലധികം ഹെലികോപ്റ്റര്‍ മെഡിക്കല്‍ അടിയന്തര ഒഴിപ്പിക്കലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യു.കെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രോമിത്യൂസ് ആര്‍.പി.എം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോര്‍മുല വണ്‍ സഊദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2022, ഐ.എം.എം.എ.എഫ് വേള്‍ഡ് ചാമ്പ്യന്‍ഷിപ് 2022, യു.എ.എം മുവായ് തായ് വേള്‍ഡ് ചാമ്പ്യന്‍ഷിപ് 2022, യു.എ.ഇ ടൂര്‍ 2022, സഊദി ടൂര്‍ 2022 എന്നിവയില്‍ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗസ്സയിലെ കുട്ടികള്‍ക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആര്‍.പി.എം പങ്കാളിയായിട്ടുണ്ട്.

As the annual Hajj pilgrimage reaches its final stages, a company led by a Keralite has taken on the crucial responsibility of providing comprehensive medical services to millions of pilgrims. Response Plus Holding, owned by healthcare entrepreneur Dr. Shamsheer Vayalil, is delivering onsite emergency healthcare through its subsidiary, Response Plus Medical (RPM)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം

Cricket
  •  13 hours ago
No Image

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്

International
  •  13 hours ago
No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  14 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  15 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  16 hours ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  16 hours ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  17 hours ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  17 hours ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  17 hours ago