
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

2026 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശി. അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും വൈഭവ് പറഞ്ഞു.
''അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജസ്ഥാനെ ഫൈനലിലേക്ക് കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. ടീമിന്റെ വിജയത്തിനായി എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും. ഐപിഎല്ലിൽ കളിക്കുകയെന്നത് എന്നത് ഒരു സ്വപ്നമായിരുന്നു. ആദ്യ സീസണിൽ തന്നെ എനിക്ക് ധാരാളം പോസിറ്റീവായ കാര്യങ്ങൾ ലഭിച്ചു. കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഞാൻ ശ്രമിക്കും'' വൈഭവ് സൂര്യവംശി പറഞ്ഞു.
ഈ സീസണിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. ഈ സീസണിൽ രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 16ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 2019ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് താരം കളത്തിൽ ഇറങ്ങിയത്.
2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
Rajasthan Royals youngster Vaibhav Suryavanshi has openly stated that he wants to perform well in the 2026 IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 3 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 4 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 4 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 12 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 12 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 13 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 13 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 13 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 13 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 13 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 14 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 14 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 15 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 15 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 16 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 16 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 16 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 16 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 15 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 15 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 16 hours ago