
ട്രംപിനെതിരെ പോരിനുറച്ചു മസ്‌ക്, 'ദി അമേരിക്ക പാർട്ടി' രൂപീകരിക്കുന്നു; മുൻ സുഹൃത്തുക്കൾ അടിച്ചു പിരിയുമ്പോൾ Trump vs Musk

വാഷിംഗ്ടൺ: ഈയടുത്ത് വരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒയ എലോൺ മസ്‌കും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അടിച്ചു പിരിഞ്ഞിരിക്കുക ആണ്. ഇരുവരുടെയും ബന്ധം പരസ്യ പൊട്ടിത്തെറിയിൽ എത്തി എന്ന് മാത്രമല്ല, രണ്ട് പേരും പരസ്പരം ആരോപണ, പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിനിടെയിതാ വിട്ടുകൊടുക്കാൻ തയാറല്ല എന്ന് പ്രഖ്യാപിച്ചു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിൽ ആണ് മസ്‌ക്. എക്സിൽ പങ്കുവച്ച കുറിപ്പിൽ ആണ് 'ദി അമേരിക്ക പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ച് അദ്ദേഹം സൂചന നൽകിയത്. മസ്കിൻ്റെ പുതിയ കുറിപ്പ് അമേരിക്കൻ രാഷ്ട്രീയ രംഗത്ത് പുതിയ ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. മസ്‌ക് നേരിട്ട് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ നിരവധി പോസ്റ്റുകൾ വ്യാപകമായ ചർച്ചകൾക്ക് തിരികൊളുത്തി. അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആവശ്യമുണ്ടോ എന്ന് ചോദിച്ച് മസ്‌ക് ഒരു പോൾ നടത്തി. പ്രതികരിച്ചവരിൽ 80 ശതമാനം പേരും ഈ ആശയത്തെ പിന്തുണച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
ഞാൻ യുഎസ് ജനതയുമായി സംസാരിച്ചെന്നും മധ്യവർഗത്തിൽപ്പെട്ട 80 ശതമാനത്തെയും പ്രതിനിധീകരിക്കാൻ അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആവശ്യമാണ് എന്നും എല്ലാവരും അഭിപ്രയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി പറഞ്ഞാൽ 80 ശതമാനം ആളുകളും ഇത് സമ്മതിക്കുന്നു. ഇതാണ് പോളിൻ്റെ ഫലം- അദ്ദേഹം ട്വീറ്റ് ചെയ്തു.
പിന്നാലെ "ദി അമേരിക്ക പാർട്ടി" എന്ന പേര് നിർദ്ദേശിക്കുന്ന ഒരു ചിത്രം ഒരു ഉപയോക്തവ് പോസ്റ്റ് ചെയ്തു. ഇതിനോട്, 'അമേരിക്ക പാർട്ടി എന്ന പേര് നന്നായി തോന്നുന്നു. അമേരിക്കയെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന പാർട്ടി!" - എന്ന് മസ്‌ക് പ്രതികരിക്കുകയും ചെയ്തു. "ദി അമേരിക്ക പാർട്ടി" എന്ന് ലളിതമായി എഴുതിയ മറ്റൊരു പോസ്റ്റ് അദ്ദേഹം ഇടുകയും ചെയ്തു.
മസ്‌കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിൽ എത്തിനിൽക്കെയുള്ള പുതിയ പോസ്റ്റുകൾക്ക് രാഷ്ട്രീയ നിരീക്ഷകർ വൻ പ്രാധാന്യം കാണുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് അടുത്ത രാഷ്ട്രീയ പങ്കാളികളായിരുന്ന ഇരുവരുടെയും ബന്ധത്തിൽ അടുത്തിടെയാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. മസ്‌ക് മുമ്പ് പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റ് യോഗങ്ങളിൽ പങ്കെടുത്തിരുന്നു, പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേളയിലും സജീവമായി പങ്കെടുത്തു. ഡോഗ് വകുപ്പിന്റെ തലവനായും അദ്ദേഹത്തെ നിയമിക്കുകയും ട്രംപിന് വേണ്ടി സജീവമായി പ്രചാരണം നടത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഡോഗ് വകുപ്പിൽ നിന്ന് മസ്‌ക് രാജിവച്ചു. പിന്നാലെയാണ് ട്രംപിനെ പരസ്യമായി വിമർശിച്ചു രംഗത്ത് വന്നത്. ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. ട്രമ്പും വിട്ടുകൊടുത്തില്ല. മസ്‌കിന്റെ കമ്പനികൾക്ക് നൽകിയ സബ്‌സിഡികളും സർക്കാർ കരാറുകളും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രസിഡന്റ് ട്രംപ് തന്റെ ഭാഗത്തുനിന്ന് പ്രതികരിച്ചത്. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ട്രംപ് ഭിന്നത സ്ഥിരീകരിക്കുകയും ചെയ്തു. എലോണും ഞാനും തമ്മിൽ മികച്ച ബന്ധമായിരുന്നു. ഇനി ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. എലോണിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ എലോണിനെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് ട്രമ്പ് പറഞ്ഞത്.
Elon Musk hints at forming ‘The America Party’ amid fallout with Trump
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 16 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 17 hours ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• 17 hours ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• 18 hours ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• 18 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 19 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 20 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 20 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 20 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 21 hours ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• 21 hours ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 21 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• a day ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• a day ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• a day ago
'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്
Kerala
• a day ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• a day ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• a day ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• a day ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• a day ago