HOME
DETAILS

ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം

  
Web Desk
June 08, 2025 | 1:10 PM

Student Tied Up and Assault Attempted During Treatment Physiotherapist Arrested Centre Allegedly Operating Without License

 

കോഴിക്കോട്:  ഫിസിയോ തെറാപ്പിസ്റ്റ് സെന്ററിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ (42) നടക്കാവ് പൊലീസാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജാഫർ ഖാൻ കോളനിയിലെ ഫിസിയോതെറാപ്പി സെന്ററിൽ വിദ്യാർഥിനി ചികിത്സയ്ക്കെത്തിയത്.  വിദ്യാർഥിനിയോട് പരിശോധനയ്ക്ക് വേണ്ടി കട്ടിലിൽ കിടക്കാൻ ഷിന്റോ തോമസ് നിർദേശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയെ കട്ടിലിൽ കൈകാലുകൾ ബന്ധിക്കുകയായിരുന്നു. ഇതിനെ ശക്തമായി ചോദ്യം ചെയ്ത വിദ്യാർഥിനിയോട് ചികിത്സയുടെ ഭാ​ഗമാണിതെന്നായിരുന്നു ഷിന്റോ പറ‍ഞ്ഞ് ധരിപ്പിച്ചിരുന്നത്. പക്ഷെ ലൈംഗിക ഉദ്ദേശത്തോടെ വിദ്യാർഥിനിയുടെ ദേ​​ഹത്ത് സ്പർശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്‌ഐ ജാക്‌സൺ ജോയ്, എഎസ്‌ഐ ശ്രീശാന്ത്, സിപിഒ അശ്വതി എന്നിവരടങ്ങുന്ന സംഘം പ്രതിയെ എരഞ്ഞിപ്പാലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷിന്റോ തോമസ് ജാഫർ ഖാൻ കോളനിയിൽ ലൈസൻസില്ലാതെ ഫിസിയോതെറാപ്പി സെന്റർ നടത്തിയിരുന്നതായും ആരോപണമുണ്ട്. ഇയാളുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷൻ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷൻ പരാതി നൽകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  3 days ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  3 days ago
No Image

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  3 days ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  3 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  3 days ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  3 days ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  3 days ago