HOME
DETAILS

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ

  
Web Desk
June 11 2025 | 14:06 PM

Police Officers Involved in Malaparamb Sex Racket Case Suspended

 

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ . പൊലീസ് ഡ്രൈവർമാരായ  കെ. സനിത്ത്, ഷൈജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ആണ്  പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്തത്  പൊലീസ് ഡ്രൈവര്‍മാരായ കെ. സനിത്ത്, ഷൈജിത്ത് എന്നിവരെയാണ് നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 12 ആയി.

പ്രതി ചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ബിന്ദുവുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകളും മറ്റു ഇടപാടുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബിന്ദുവിന്റെ ഫോണില്‍ നിന്നും പ്രതി ചേര്‍ക്കപ്പെട്ട ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, കരുവന്തിരുത്തി സ്വദേശി ഉപേഷ്, ഇടുക്കി സ്വദേശി അഭിരാമി എന്നിവര്‍ ഉള്‍പ്പെടെ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  a day ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  a day ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  a day ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  a day ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  a day ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  a day ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  a day ago