HOME
DETAILS

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

  
Shaheer
June 12 2025 | 02:06 AM

groups under the State Hajj Committee will return from the 25th

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പരിശുദ്ധ ഹജ്ജിന് പോയ തീർഥാടകരുടെ മടക്കയാത്ര 25 മുതൽ ആരംഭിക്കും. മദീനയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം 25ന് വൈകീട്ട് 3.30ന് കരിപ്പൂരിലെത്തും. 25 മുതൽ ജൂലൈ ഏഴ് വരെ 31 വിമാനങ്ങളിലായാണ് ഹാജിമാരെ കരിപ്പൂരിൽ തിരിച്ചെത്തിക്കുന്നത്. കരിപ്പൂർ വഴി 5339 പേരാണ് ഹജ്ജിന് പോയത്.
കൊച്ചിയിൽ നിന്നുള്ളവരുടെ മടക്കയാത്ര 26 മുതലാണ് ആരംഭിക്കുക. ജൂലൈ 10ന് സർവിസുകൾ സമാപിക്കും. 23 വിമാനങ്ങളാണ് സഉൗദി എയർലൈൻസ് ഹാജിമാരെ തിരിച്ചെത്തിക്കാനായി ഷെഡ്യൂൾ ചെയ്തത്. 6388 ഹാജിമാരാണ് കൊച്ചി വഴി ഹജ്ജിന് പോയത്. കണ്ണൂരിലേക്കുള്ള ഹജ്ജ് മടക്ക സർവിസുകൾ ഈ മാസം 30 മുതൽ ജൂലൈ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 4755 പേരാണ് കണ്ണൂരിൽനിന്ന് തീർഥാടനത്തിന് പോയത്. 28 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. 16,482 ഹാജിമാരാണ്  കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീർഥാടനത്തിന് പോയത്.

ഹജ്ജ് തീർഥാടകർക്കുള്ള അഞ്ച് ലിറ്റർ സംസം തീർഥജലം ഇതിനകം തന്നെ വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്. തിരിച്ചെത്തുന്ന ദിവസം ഓരോ ഹാജിക്കും ഇത് വിമാനത്താവളത്തിൽ വച്ച് ഹജ്ജ് കമ്മിറ്റി വിതരണം ചെയ്യും. ഹജ്ജ് കർമം പൂർത്തിയാക്കിയ ഹാജിമാർ മദീന സന്ദർശനത്തിനുള്ള ഒരുക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  5 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  5 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  6 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  6 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  6 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  6 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  6 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  7 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  7 hours ago