HOME
DETAILS

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

  
Sabiksabil
June 11 2025 | 18:06 PM

Dispute Over Parking Fees Attack on Rabindranath Tagore Memorial Museum

 

സിരാജ്ഗഞ്ച്: നോബൽ സമ്മാന ജേതാവ് രബീന്ദ്രനാഥ് ടാഗോറിന്റെ പൂർവിക ഭവനത്തിന് നേരെ ജനക്കൂട്ട ആക്രമണം. ബംഗ്ലാദേശിലെ സിരാജ്ഗഞ്ച് ജില്ലയിലെ കച്ചാരിബാരിയിൽ സ്ഥിതി ചെയ്യുന്ന ഭവനത്തിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. രബീന്ദ്ര മെമ്മോറിയൽ മ്യൂസിയം എന്ന പേരിലാണ് ഭവനം ഇപ്പോൾ അറിയപ്പെടുന്നത്. സന്ദർശകർക്ക് പ്രവേശനം ഉള്ളതിനാൽ, മ്യൂസിയം കാണാനെത്തിയവരാണ് അക്രമണം നടത്തിയെതെന്നാണ് വിവരം. പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

സന്ദർശകനും മ്യൂസിയം ജീവനക്കാരനും തമ്മിൽ മോട്ടോർസൈക്കിൾ പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കമുണ്ടായതായും. തർക്കം രൂക്ഷമായതോടെ, സന്ദർശകനെ മ്യൂസിയത്തിന്റെ ഓഫീസ് മുറിയിൽ അടച്ചിട്ട് ജീവനക്കാർ ശാരീരികമായി ആക്രമിച്ചതായും ആരോപണമുണ്ട്. ഇത് പ്രാദേശിക ജനങ്ങളിൽ രോഷം ഉണ്ടാക്കുകയും. തുടർന്ന്, ജനക്കൂട്ടം പ്രതിഷേധം സം​​ഘടിപ്പിക്കുകയും പിന്നീട്, ഒരു കൂട്ടം ആളുകൾ മ്യൂസിയത്തിന്റെ പരിസരത്തേക്ക് ഇരച്ചുകയറി, ഓഡിറ്റോറിയം തകർക്കുകയും മ്യൂസിയം ഡയറക്ടർ സിറാജുൽ ഇസ്ലാമിനെ ആക്രമിക്കുകയും ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.

അക്രമികൾ ടാഗോറിനെതിരെ മുദ്രാവാക്യം വിളിക്കുകയും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം നാശനഷ്ടം വരുത്തുകയും ചെയ്തതായി ആരോപണമുണ്ട്. 

വിവരം ലഭിച്ചതിനെ തുടർന്ന് ഷഹ്സാദ്പൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും, പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. സ്റ്റേഷൻ ഇൻ ചാർജ് അസ്ലം അലി പറഞ്ഞതനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ, ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.  പുരാവസ്തു വകുപ്പ് സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന്, മ്യൂസിയം താൽക്കാലികമായി പൊതുജനങ്ങൾക്കായി അടച്ചിട്ടു.

ധാക്കയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയുള്ള ഈ രണ്ട് നില കെട്ടിടം, ടാഗോറിന്റെ മുത്തച്ഛൻ ദ്വാരകാനാഥ് ടാഗോർ 1840-ൽ നിർമിച്ചതാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈ മ്യൂസിയം പ്രദേശവാസികൾക്ക് ഉപജീവനമാർഗവും നൽകുന്നുണ്ട്. എന്നാൽ, ആക്രമണത്തിന് മുമ്പ് തീവ്രവാദികൾ ഇവിടെ റാലി നടത്തിയതായും മ്യൂസിയം തകർക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും പ്രാദേശത്തെ കടയുടമ വെളിപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  a few seconds ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  12 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago