HOME
DETAILS

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

  
Shaheer
June 12 2025 | 02:06 AM

Sharp Decline in Indias Fertility Rate Kerala and Tamil Nadu Among Lowest

ന്യൂഡൽഹി: ജനസംഖ്യ 146 കോടിയിലെത്തിയെങ്കിലും ഇന്ത്യയിൽ പ്രത്യുൽപാദന നിരക്ക് ആശങ്കയുണ്ടാക്കുംവിധം കുറയുന്നതായി യു.എൻ ജനസംഖ്യാ നിധി (യു.എൻ.എഫ്.പി.എ) വിലയിരുത്തൽ. പ്രത്യുൽപാദന നിരക്ക് (ടി.എഫ്.ആർ) 2.1 വേണ്ട സ്ഥാനത്ത് ഇന്ത്യയിൽ ഇപ്പോഴിത് 1.9 ആണെന്ന് യു.എൻ.എഫ്.പി.എയുടെ ജനസംഖ്യാസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. 
തമിഴ്‌നാട്, ഡൽഹി (രണ്ടിടത്തും 1.4), കേരളം (1.5) എന്നിവയാണ് പ്രത്യുൽപാദന നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ. ബിഹാർ (3), മേഘാലയ (2.9), യു.പി (2.7) എന്നിവയാണ് ഏറ്റവും കൂടുതലുള്ളവ. കുറഞ്ഞ പ്രത്യുൽപാദന നിരക്ക് നിലനിന്നാൽ തൊഴിൽശേഷിയുള്ളവരുടെ എണ്ണം കുറയും. ജനസംഖ്യയിലെ നല്ലൊരു ശതമാനവും മുതിർന്ന പൗരരായിരിക്കും.
ആരോഗ്യപ്രശ്‌നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ പ്രത്യുൽപാദന നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു സ്ത്രീ എത്ര കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നുവെന്നാണ് ടി.എഫ്.ആറിലൂടെ കണക്കാക്കുന്നത്.

ഇന്ത്യയിലെ ജനസംഖ്യ 43 കോടിയായിരുന്ന 1960ൽ ഒരു സ്ത്രീക്ക് ആറ് കുഞ്ഞുങ്ങൾ എന്നതായിരുന്നു പ്രത്യുൽപാദന നിരക്ക്. 1970ൽ നിരക്ക് അഞ്ച് ആയി. രണ്ടു കുട്ടികൾ മതിയെന്നാണ് 41% സ്ത്രീകളും 33% പുരുഷന്മാരും ഇപ്പോൾ ആഗ്രഹിക്കുന്നത്. മൂന്നോ അതിലധികമോ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആറു ശതമാനത്തിൽ താഴെയാണ്.അതേസമയം, രാജ്യത്തെ ജനസംഖ്യയിൽ 24% 14 വയസിനു താഴെയുള്ളവരാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  12 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  12 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  12 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  12 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  12 days ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  12 days ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  12 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  12 days ago