HOME
DETAILS

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

  
Web Desk
June 12 2025 | 02:06 AM

New Toll Policy in India Pay Only for the Distance You Travel

ന്യൂഡൽഹി: രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പായാൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയാകും. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ടോൾ ബൂത്തുകളിലും ഫാസ്ടാഗ്, കാമറകൾ എന്നിവ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് പണം ഈടാക്കുന്നതോടെ സഞ്ചരിക്കുന്ന കിലോമീറ്ററിന് മാത്രം പണം നൽകിയാൽ മതിയാകും. ഇത് രാജ്യത്തുടനീളമുള്ള എക്‌സ്പ്രസ് വേ, ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വലിയ ആശ്വാസമാകും. നിലവിൽ സഞ്ചരിക്കുന്ന ഹൈവേയുടെ ആകെ ദൂരം കണക്കാക്കി നിശ്ചയിച്ച ടോളാണ് ഈടാക്കിവരുന്നത്.

ടോൾ ബൂത്തുകളിൽ സ്ഥാപിച്ച കാമറകൾ വഴി വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുകയും ബാങ്കിൽ നിന്ന് നേരിട്ട് പണം ഈടാക്കുകയും ചെയ്യുന്നതാണ് പുതിയ ടോൾ പ്ലാൻ. ഇതോടെ വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ടോൾ നൽകിയാൽ മതിയാകും. 

എന്നാൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസില്ലെങ്കിൽ വാഹനത്തിന് പിഴ ലഭിക്കാനും വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടാനും സാധ്യതയുണ്ട്. ഈ ടോൾ പ്ലാനിന്റെ ഗുണഭോക്താക്കളാകാൻ നിലവിലെ ടോൾ നയമനുസരിച്ച് യാത്രക്കാർ കുറഞ്ഞത് 60 കിലോമീറ്ററെങ്കിലും യാത്രചെയ്യണം.

പുതിയ ടോൾ പ്ലാൻ നിലവിൽവരുന്നതോടെ എക്‌സ്പ്രസ് വേയിലെയും ദേശീയപാതകളിലെയും ടോൾ ബൂത്തുകളിലെ തിരക്ക് കുറയുമെന്ന് സർക്കാർ പറയുന്നു. ഒറ്റത്തവണ പണമടച്ചാൽ ഒരു വർഷത്തേക്ക് ദേശീയപാതകളിൽ ടോൾ കൊടുക്കാതെ പരിധിയില്ലാതെ സഞ്ചരിക്കാമെന്ന മറ്റൊരു ടോൾ നയം മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  2 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  2 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago