HOME
DETAILS

അതൃപ്തി പുകയുന്നു; ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ ഉലഞ്ഞ് സി.പി.ഐ

  
Shaheer
June 12 2025 | 01:06 AM

CPI Faces Internal Turmoil Over Leaked Audio Criticizing Binoy Viswams Leadership

തിരുവനന്തപുരം: മണ്ഡലം സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയാക്കി  ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കുന്ന സമയത്ത് സംസ്ഥാന സെക്രട്ടറിയെ പ്രതിരോധത്തിലാക്കിയ രണ്ട് പ്രമുഖ നേതാക്കളുടെ ശബ്ദരേഖാ വിവാദം സി.പി.ഐയെ  ഉലയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്  അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ.എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ശബ്ദരേഖകൾ പുറത്തു വന്നത് പാർട്ടിക്ക് നാണക്കേടായെന്ന് മാത്രമല്ല, അത് ബിനോയ് വിശ്വത്തെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതുമായിരുന്നു.

ഒപ്പം നിൽക്കുന്നവരിൽ പലരും ഒറ്റുകാരാണെന്ന തുറന്നു പറച്ചിലാണ് ശബ്ദരേഖ. കാനത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൻ്റെ നിലപാടുകൾക്കെതിരേ പാർട്ടിയിൽ വലിയൊരു വിഭാഗം അമർഷത്തിൽ ആയിരിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവന്നത്. ശബ്ദരേഖ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ നേതൃത്വം ഇടപെടാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം  24ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ശബ്ദരേഖയിലുള്ള നേതാക്കളില്‍ നിന്നും വിശദീകരണം തേടും.  മുൻ സംസ്ഥാന സെക്രട്ടറി കെ.ഇ ഇസ്മായിലിന് എതിരേ വരെ അച്ചടക്കത്തിൻ്റെ വാൾ വീശിയതോടെ എതിർ ശബ്ദങ്ങൾ പരസ്യമായി ഉയർത്താൻ നേതാക്കൾ ഭയക്കുന്നതിനിടെയാണ്  ശബ്ദരേഖ പുറത്തുവന്നത്. സംസാരിച്ച രണ്ട് പേരിൽ ഒരാൾ തന്നെയാണ് ശബ്ദരേഖ പുറത്തുവിട്ടതെന്നാണ് പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുള്ള കഴിവില്ലെന്നും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് പാർട്ടി ബിനോയ് വിശ്വത്തെ സെക്രട്ടറി ആക്കിയതെന്നും അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ശബ്ദരേഖയിൽവിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം അപമാനകരമായി ഒഴിയേണ്ടി വന്നേക്കാമെന്നും  സൂചിപ്പിക്കുന്നുണ്ട്.
സി.പി.ഐ എറണാകുളം ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് ശബ്ദരേഖയുടെ ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ശബ്ദരേഖയിൽ പറയുന്ന രണ്ട് നേതാക്കളും ബിനോയ് വിശ്വത്തിൻ്റെ വിശ്വസ്തരാണെന്നതാണ് അദ്ദേഹത്തെ തിരിഞ്ഞു കുത്തുന്നത്.കൂടെ നിൽക്കുന്നവർക്ക് പോലും അദ്ദേഹത്തോട് അനുഭാവം ഇല്ലെന്നതാണ് ശബ്ദരേഖ തെളിയിക്കുന്നതെന്ന് പാർട്ടിയിലെ എതിരാളികൾ പറയുന്നു.

ഇസ്മായിൽ പക്ഷത്ത് നിന്നും എറണാകുളം ജില്ല പിടിക്കാനായി  കാനം രാജേന്ദ്രൻ ഒപ്പം നിർത്തിയവരിൽ പ്രമുഖരാണു കമലയും ദിനകരനും. നേതൃത്വം മാറിയപ്പോൾ ഇരുവരും ബിനോയ് വിശ്വത്തിന് ഒപ്പം നിന്നു. ആലപ്പുഴയിൽ ഈ വർഷം അവസാനത്തോടെ നടക്കുന്ന  സംസ്ഥാന സമ്മേളനത്തിൽ  ശബ്ദരേഖയുടെ പ്രതിധ്വനി ഉണ്ടാകും.

അതിനിടെ, പ്രമുഖ വനിതാ നേതാവും സംസ്ഥാന കൗൺസിലിലെ ക്ഷണിതാവുമായ ഇ.എസ് ബിജിമോൾക്ക് സംസ്ഥാന എക്സിക്യൂട്ടീവ് വിലക്ക് ഏർപ്പെടുത്തിയത് ഇടുക്കി ജില്ലാ സമ്മേളനത്തിൽ ചൂടുള്ള ചർച്ചകൾക്ക് കാരണമാകും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago