HOME
DETAILS

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

  
Shaheer
June 11 2025 | 17:06 PM

Armenia Grants Visa-Free Entry to UAE Residents with Valid Residency Visas

ദുബൈ: ജൂലൈ 1 മുതല്‍ റെസിഡന്‍സി വിസയുള്ള യുഎഇയിലെ താമസക്കാര്‍ക്കും അര്‍മേനിയ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്.

യാത്രക്കാരുടെ റെസിഡന്‍സി വിസകള്‍ പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. മുമ്പ്, യുഎഇയിലെ പൗരന്മാര്‍ക്ക് മാത്രമേ അര്‍മേനിയയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.  അതേസമയം താമസക്കാര്‍ക്ക് വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ടായിരുന്നു. ഈ നയത്തിലാണ് അര്‍മേനിയന്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ വിസ രഹിതനയം ടൂറിസം, വിനോദം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി 180 ദിവസത്തെ കാലയളവില്‍ 90 ദിവസം വരെ താമസിക്കാം. ഇതിന് വിസയുടെ ആവശ്യമുണ്ടാകില്ല. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തെ സാധുവായ റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ള വ്യക്തികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. താമസക്കാര്‍ക്കായി വിസ ഫ്രീ എന്‍ട്രി സംരംഭം വിപുലീകരിക്കുന്നത് ജിസിസി പ്രവാസി സമൂഹങ്ങളിലെ ഒരു പ്രധാന വിഭാഗത്തിന്റെ പ്രവേശനക്ഷമത വിശാലമാക്കുമെന്ന് രാജ്യത്തെ ടൂറിസം കമ്മിറ്റി പറഞ്ഞു.

ജിസിസി, യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഷെങ്കന്‍ ഏരിയ എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ നല്‍കുന്ന കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് വിസ രഹിത നയം വ്യാപിപ്പിക്കുന്നതിനുള്ള അര്‍മേനിയന്‍ സര്‍ക്കാരിന്റെ വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് ഈ മാറ്റം.

കഴിഞ്ഞ മാസം നടന്ന അര്‍മേനിയന്‍ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. പുതിയ നയത്തിലൂടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ടൂറിസം വര്‍ധിപ്പിക്കുന്നതിനും അര്‍മേനിയയ്ക്കും ജിസിസി അംഗരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബിസിനസ് അവസരങ്ങള്‍ സുഗമമാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അര്‍മേനിയ, യുഎഇ നിവാസികളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ഒരു ഡ്രീം ഡെസ്റ്റിനേഷനാണ്. യുഎഇയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ നേരത്തെ വിമാനയാത്ര മതി അര്‍മേനിയയില്‍ എത്താന്‍. ഫ്‌ലൈദുബൈ, എയര്‍ അറേബ്യ, വിസ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ അര്‍മേനിയയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പന്നമായി അര്‍മേനിയയിലെ പല ആശ്രമങ്ങളും യുനെസ്‌കോ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2017ല്‍ യുഎഇയിലെയും 2019ല്‍ ഖത്തറിലെയും 2022ല്‍ കുവൈത്തിലെയും പൗരന്മാര്‍ക്ക് അര്‍മേനിയ വിസ ഫ്രീ എന്‍ട്രി അവതരിപ്പിച്ചിരുന്നു.

UAE expatriates with valid residency visas can now travel to Armenia without a visa. Learn more about the updated visa-free entry policy and eligibility requirements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago