HOME
DETAILS

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

  
Shaheer
June 11 2025 | 16:06 PM

Dubai Police to Modernize Traffic and Crime Systems Across 13 Stations with Advanced Technology

ദുബൈ: എമിറേറ്റിലുടനീളമുള്ള 13 പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ദുബൈ പൊലിസിന്റെ ആക്ടിംഗ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹരേബ് മുഹമ്മദ് അല്‍ ഷംസി. ക്രിമിനല്‍, ഗതാഗത സംബന്ധമായ കാര്യങ്ങളില്‍ സുഗമവും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കുന്നതിന് ലഭ്യമായ വിഭവങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുക എന്നതാണ് സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്.

പൊലിസ് സ്റ്റേഷനുകളുടെയും വകുപ്പുകളുടെയും വാര്‍ഷിക പരിശോധനാ പരിപാടിയുടെ ഭാഗമായി നായിഫ് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നായിഫ് പൊലിസ് സ്റ്റേഷനിലെ മേജര്‍ ജനറല്‍ ഡോ. താരിഖ് തഹ്‌ലക്, പൊലിസ് സ്റ്റേഷന്‍ ഡയറക്ടര്‍ കൗണ്‍സില്‍ ചെയര്‍മാനും ദുബൈ മൗണ്ടഡ് പൊലിസ് സ്റ്റേഷന്‍ ഡയറക്ടറുമായ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് ഇസ്സ അല്‍ അദാബ്, നായിഫ് പൊലിസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമര്‍ മൂസ അഷൂര്‍, പരിശോധനാ വകുപ്പിന്റെയും കമ്മിറ്റികളുടെയും ടാസ്‌ക് ഫോഴ്‌സിന്റെയും ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ മുഹൈരി, പരിശോധനാ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. അബ്ദുള്‍ റസാഖ് അബ്ദുള്‍ റഹിം, ജനറല്‍ പരിശോധനാ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ദുബൈയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ ജില്ലകളിലൊന്നായ നായിഫിന്റെ തന്ത്രപരമായ പ്രാധാന്യം അല്‍ ഷംസി എടുത്തുപറഞ്ഞു. ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് ഹൗസുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഹോട്ടലുകള്‍, ഗോള്‍ഡ് സൂക്ക്, സൂഖ് മുര്‍ഷിദ് പോലുള്ള ഐക്കണിക് മാര്‍ക്കറ്റുകള്‍ എന്നിവ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതും സര്‍ക്കാരിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ സേവനങ്ങള്‍ നല്‍കുന്നതിന് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതിന്‍രെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍, ട്രാഫിക്, അഡ്മിനിസ്‌ട്രേറ്റീവ് എന്നിങ്ങനെ എല്ലാ വകുപ്പുകളിലുമുള്ള നായിഫ് പൊലിസ് സ്റ്റേഷന്‍ ടീമിന്റെ പ്രൊഫഷണലിസത്തെയും സമര്‍പ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. സുരക്ഷയും പൊതുജനവിശ്വാസവും നിലനിര്‍ത്തുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.

നായിഫ് പ്രദേശത്തെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ സ്റ്റേഷന്റെ അവിഭാജ്യ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പൊലിസ് യൂണിറ്റുകളുമായും വകുപ്പുകളുമായും ഉള്ള സ്റ്റേഷന്റെ ഏകോപനവും അദ്ദേഹം പരിശോധിച്ചു. വാഹനങ്ങള്‍, ഉപകരണങ്ങള്‍, കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍, ക്രിമിനല്‍, ട്രാഫിക് രജിസ്‌ട്രേഷന്‍ യൂണിറ്റുകള്‍, ജനറല്‍ ഡ്യൂട്ടി ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് തുടങ്ങിയ പ്രധാന സേവന മേഖലകളും അദ്ദേഹം പരിശോധിച്ചു. വിവിധ റാങ്കുകളിലെ ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Dubai Police are set to enhance public safety by upgrading traffic and crime management systems at 13 stations, integrating cutting-edge AI and smart technologies. This initiative aims to improve incident response, traffic enforcement, and crime prevention, reinforcing Dubai's reputation for innovative law enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  8 days ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  8 days ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  8 days ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  8 days ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  8 days ago
No Image

നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

Kerala
  •  8 days ago
No Image

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു

Kerala
  •  8 days ago
No Image

ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather

uae
  •  8 days ago
No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  8 days ago
No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  8 days ago

No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  8 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  8 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  8 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  8 days ago