
ഒറ്റ വർഷത്തിൽ പോർച്ചുഗലിന് രണ്ട് കിരീടങ്ങൾ; ഞെട്ടിച്ച് റൊണാൾഡോ ജൂനിയറും സീനിയറും

നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ സ്‌പെയ്‌നെ തകർത്തുകൊണ്ട് യുവേഫ നേഷൻസ് ലീഗിന്റെ രാജാക്കന്മാരായി മാറിയിരിക്കുകയാണ് പോർച്ചുഗൽ. കലാശപോരാട്ടത്തിൽ സ്‌പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിൽ പോർച്ചുഗലിനായി ന്യൂനോ മെൻഡസും റൊണാൾഡോയുമാണ് ഗോളുകൾ നേടിയത്. ഈ കിരീടനേട്ടത്തോടെ റൊണാൾഡോയും റൊണാൾഡോയുടെ മകൻ സിആർ സേവന ജൂനിയറും ഒരേ വർഷം തന്നെ പോർച്ചുഗൽ ടീമിനൊപ്പം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. റൊണാൾഡോ നേഷൻസ് ലീഗ് വിജയിച്ചപ്പോൾ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനൊപ്പമാണ് കിരീടം നേടിയെടുത്തത്.
വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റിലാണ് പോർച്ചുഗൽ അണ്ടർ 15 ടീം കിരീടം സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തിൽ ക്രോയേഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ചാമ്പ്യന്മാരായത്. മത്സരത്തിൽ പറങ്കിപ്പടക്ക് വേണ്ടി റൊണാൾഡോ ജൂനിയർ ഇരട്ട ഗോൾ നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്.
ക്രോയേഷ്യയിൽ നടന്ന ഈ ടൂർണമെന്റിൽ ആദ്യമായാണ് റൊണാൾഡോ ജൂനിയർ പോർച്ചുഗൽ ജേഴ്സി ധരിച്ചിരുന്നത്. പോർച്ചുഗൽ ടീമിനൊപ്പം തന്റെ കഴിവ് തെളിയിക്കാനുള്ള ഈ അവസരം റൊണാൾഡോ ജൂനിയർ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ടൂർണമെന്റിൽ ജപ്പാനെതിരെയുള്ള മത്സരത്തിലാണ് താരം പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചത്.
ജപ്പാനെതിരെ 4-1ന്റെ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഗ്രീസിനെതിരെ പോർച്ചുഗൽ സമനില പിടിക്കുകയും ചെയ്തു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ മത്സരത്തിൽ പോർച്ചുഗലിനായി ആദ്യ ഇലവനിൽ റൊണാൾഡോ ജൂനിയർ ഇടം നേടിയിരുന്നു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1നും പോർച്ചുഗൽ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago