HOME
DETAILS

1968 മുതൽ 2025 വരെ; 60 വർഷത്തിനിടെ കേരളതീരത്തിൽ നടന്നത് പത്തിലേറെ കപ്പലപകടങ്ങൾ 

  
June 10 2025 | 04:06 AM

From 1968 to 2025 More than ten shipwrecks occurred off the Kerala coast in 60 years

60 വർഷത്തിനിടെ ചെറുതും വലുതുമായ പത്തിലേറെ കപ്പലപകടങ്ങളാണ് കേരളതീരത്ത് സംഭവിച്ചത്. 1968 ഓഗസ്റ്റിൽ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തിനു സമീപം മുങ്ങിയ ഗ്രീക്ക് കപ്പലാണ് ഇതിൽ ആദ്യത്തേത്. ഗ്രീസിൽനിന്ന് ക്രൂഡ് ഓയിലുമായെത്തിയ കപ്പലാണ്  55 മീറ്റർ ആഴമുള്ള പുറങ്കടലിൽ ആഴ്ന്നുപോയത്. 

1972 മേയിലായിരുന്നു കേരളതീരത്തെ ഞെട്ടിച്ച രണ്ടാം അപകടം. കൊച്ചി പുറങ്കടലിൽ മുങ്ങിത്താഴ്ന്ന ഈ ചരക്കുകപ്പലും ഗ്രീസിൽനിന്നുള്ളതായിരുന്നു. എൻജിൻ റൂമിൽ വെള്ളം കയറിയതിനെ തുടർന്നാണ് 'സോളി മറിയ' എന്ന കപ്പൽ മുങ്ങിയത്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെങ്കിലും കപ്പലും അതിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ വസ്തുക്കളും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. 

1978 ഓഗസ്റ്റിൽ ഗുഡ് ഫോർച്യൂൺ എന്ന കപ്പൽ കണ്ണൂർ ഏഴിമലയ്ക്കടുത്ത് മുങ്ങി. ഡീസലും ഫർണസ് ഓയിലുമായിരുന്നു കപ്പലിൽ. ചൈനയിൽനിന്ന് അൽബോനിയയിലേക്ക് സ്റ്റീലുമായി പോയ 'മരിയ' എന്ന കപ്പൽ 2007 ജൂൺ 30ന് കൊച്ചി തുറമുഖത്തുനിന്ന് എട്ട് കി.മി അകലെ അറബിക്കടലിൽ മുങ്ങിത്താഴ്ന്നു. തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർ ഉൾപ്പെടെ 15 പേരെ നാവികരെ രക്ഷപ്പെടുത്തി. നമ്മുടെ സമുദ്രാതിർത്തിയിൽ അല്ലെങ്കിലും കേരളവുമായി ബന്ധമുള്ള കപ്പലുകളും കടലാഴങ്ങളിൽ മറഞ്ഞിട്ടുണ്ട്. 

കേരളഷിപ്പിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 'കൈരളി' എന്ന ചരക്കുകപ്പൽ 1979 ജൂൺ 30നു കാണാതായതാണ് അതിൽ പ്രധാനം. ഗോവയിൽനിന്ന് ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂട്ടി വഴി കിഴക്കൻ ജർമനിയിലേക്കുള്ള യാത്രയിലാണ് കൈരളി അപ്രത്യക്ഷമായത്. 23 മലയാളികൾ ഉൾപ്പെടെ 51 ജീവനക്കാരാണ് 'കൈരളി'യിലുണ്ടായിരുന്നത്. കപ്പലിനും ജീവനക്കാർക്കും എന്തു സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.

From 1968 to 2025 More than ten shipwrecks occurred off the Kerala coast in 60 years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  a day ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  a day ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  a day ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  a day ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  a day ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  a day ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  a day ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  a day ago