
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

മലപ്പുറം: സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിയ നാണയക്കുടുക്ക, കൈകളില്‍നിന്ന് ഊരി നല്കിയ സ്വര്‍ണാഭരണം, കൂലിപ്പണിയില്‍നിന്ന് ലഭിച്ച ഒരു വിഹിതം, നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒരു പങ്ക്... ചരിത്രം സൃഷ്ടിച്ച ജാരിയ ഫണ്ട് പരന്നൊഴുകിയത് ഇങ്ങനെയാണ്. 31 ദിനരാത്രികളിലായി 9.70 കോടി ശേഖരിച്ച ജാരിയ, വിദ്യാര്‍ഥി സംഘടനാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം സമാപിച്ചത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഹുമുഖ പദ്ധതികള്‍ക്കായി ജാരിയ എന്ന പേരില്‍ ഫണ്ട് ശേഖരണം നടത്തിയത്. പ്രത്യേക ആപ് വഴി കഴിഞ്ഞ മാസം പത്തിനായിരുന്നു തുടക്കം. തിരുവനതപുരം ആര്.സി.സി, കോഴിക്കോട് മെഡി.കോളജ് എന്നിവിടങ്ങളില്‍ സഹചാരി സെന്ററുകള്‍, ട്രെയിനിങ് ആൻഡ് റിസര്‍ച്ച് സെന്റര്‍, വിവിധ സംസ്ഥാനങ്ങളില്‍ കമ്മ്യൂണിറ്റി ലേണിങ് സെന്ററുകള്‍,സംഘടനാ പ്രവര്‍ത്തന ഫണ്ട് എന്നിവയാണ് 'ജാരിയ'യിലൂടെ സമാഹരിച്ചത്. ആതുര സേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, മത പ്രബോധന കര്‍മപദ്ധതികള്‍ എന്നിവയിലൂന്നി വിദ്യാര്‍ഥി സംഘടനയുടെ മാതൃകാ പദ്ധതികകള്‍ പരിചയപ്പെടുത്തുന്ന വേളകൂടിയായി ജാരിയ കാംപയിന്. ഇതോടെ മഹല്ല്,യൂനിറ്റ് തലങ്ങളില്‍ ജാരിയ ജനകീയ മുന്നേറ്റം നടത്തി. സാധാരണക്കാരുടെ വീട്ടകങ്ങളില്‍ നിന്ന് ആത്മനിര്‍വൃതിയുടെ വിഹിതമൊഴുകി. സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അവരുടെ ഒരു വിഹിതം നല്കി.
രണ്ടക്ക സംഖ്യമുതല്‍ നാലക്ക സംഖ്യകള്‍ വരേ. അവ ചേര്‍ത്തുവെച്ചപ്പോള്‍ യൂനിറ്റുകളില്‍നിന്ന് പതിനായിരങ്ങളായി. അറഫാദിനത്തില് വിവിധ സ്ഥലങ്ങളില്‍ പള്ളികളില്‍ ബക്കറ്റ് കലക്ഷന്‍ നടന്നിരുന്നു.
യൂനിറ്റ് തലങ്ങള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളിലെ പഠിതാക്കള്‍, വിദ്യാര്‍ഥി യൂനിയനുകള്‍, അലൂംനി ബാച്ചുകള്‍,മദ്റസാ അധ്യാപകര്‍ തുടങ്ങിയവരും അവരുടെ പങ്ക് സ്വരൂപിച്ചു.
21 ദിവസത്തെ കര്‍മ പരിപാടിയാണ് ആദ്യം ആവിഷ്കരിച്ചത്. തൊഴിലിടങ്ങളില്‍ വേതനം ലഭിക്കുന്ന കാലയളവ് കണക്കാക്കി പ്രവാസി മലയാളികളുള്‍പ്പടെ കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടു.പിന്നെ പത്ത് ദിവസം കൂടി. നാലാം പെരുന്നാള്‍ കഴിഞ്ഞു രാത്രി ഫിനിഷിങ് പ്രോഗ്രാം.അപ്പോഴും സ്ക്രീനില്‍ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ വിഹിതം എത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ച. സംഭാവന നല്‍കിയവര്‍ക്കായി സമസ്ത മുശാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമിയുടെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തി പ്രാര്‍ഥനാ സദസ് സംഘടിപ്പിച്ചു. അബൂദബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സംഗമത്തില്‍ സംബന്ധിച്ചു. രാത്രി 12.44 ന് ഫിനിഷിങ് ടൈമിലെത്തുമ്പോള് 9,70,55,300 രൂപ. പണമായി സ്വരൂപിച്ചതുള്പ്പടെ തുക അടയ്ക്കാനുള്ളവര്‍ക്ക് പീന്നീട് പ്രത്യേക സൗകര്യമൊരുക്കി. ഇതോടെ തുക വീണ്ടും വർധിച്ചു.
കഴിഞ്ഞ ദിവസം 9.74 കോടിയാണ് ജാരിയയിലെത്തിയ വിഹിതം. കേരളത്തില്‍ നിന്ന് 7.04 കോടി, കര്‍ണാടക -23.75 ലക്ഷം, തമിഴ്നാട്-4.86 ലക്ഷം, ലക്ഷദ്വീപ്-8.47 ലക്ഷം,ആൻഡമാന്‍ നിക്കോബര്‍ ദ്വീപ്-8.36 ലക്ഷം എന്നിങ്ങനെ വിഹിതമെത്തി.ഇതില്‍ കര്‍ണാടകയിലെ ബംഗളൂരു ജില്ലയില്‍ നിന്ന് 5.67 ലക്ഷം വിഹിതമെത്തി.
ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 2.06 കോടി ജാരിയയിലേക്കെത്തി. ഇതില്‍ കോഴിക്കോട് സഹചാരി സെന്റര്‍ നിര്മാണത്തിനായികുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഒരു കോടി രൂപയും,തിരുവന്തപുരം സഹചാരി സെന്റര്‍ ഓഡിറ്റോറിയം ഏറ്റെടുത്ത് അബൂദബി സുന്നി സെന്റര്‍ 21 ലക്ഷം രൂപയും നല്കി.
സംസ്ഥാന തലം മുതല്‍ യൂനിറ്റ് വരെ കോഡിനേറ്റര്‍മാരെ നിയമിച്ചാണ് ഫണ്ട് ശേഖരണം നടത്തിയത്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ഒ.പി.എം അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റിയും, ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാരിയാ സമിതിയും, സംസ്ഥാന-ജില്ലാ ഘടകങ്ങളും മുഴുസമയം സംഘാടകര്‍ക്കൊപ്പം ചേര്‍ന്നുനിന്നു.
ഫണ്ട് ശേഖരിച്ച കീഴ്ഘടകങ്ങളെ സ്റ്റാര്‍(5000), ബ്രോണ്‍സ്(10000), സില്‍വര്‍(25000), ഗോള്‍ഡന്‍(50000), പ്ലാറ്റിനം (1 ലക്ഷം) ക്ലബുകളാക്കി തിരിച്ചു. ഫണ്ട് ശേഖരണത്തോടൊപ്പം,ശാഖാതലങ്ങളിലെ ശാക്തീകരണം കൂടിയായിരുന്നു എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ക്ക് ജാരിയ കാലം. ഒപ്പം വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് പഠനത്തിനും തൊഴിലിനുമൊപ്പം സേവനരംഗത്ത് വലിയൊരു കരുതിവയ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്
International
• a day ago
ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്ടൈം റെസിഡന്‍സി
uae
• a day ago
അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ
uae
• a day ago
ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago
വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്
International
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്സ് ഉച്ചകോടി; പുടിനും ഷീ ജിന്പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല
International
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
Kerala
• a day ago
'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും
Kerala
• a day ago
ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും
National
• a day ago
വി.ആര് കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്
National
• a day ago
ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു
Kerala
• a day ago
ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്
National
• a day ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 2 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 2 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 2 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 2 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 2 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 2 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 2 days ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 2 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 2 days ago