HOME
DETAILS

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

  
തമീം സലാം കാക്കാഴം 
June 12 2025 | 03:06 AM

Paddy Farmers in Crisis Seed Shortage and Rising Costs Hit Agriculture in the State

ആലപ്പുഴ: കാലവർഷക്കെടുതിയിലായ സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയായി  നെൽവിത്ത് ക്ഷാമം. ശക്തമായ മഴ സൃഷ്ടിച്ച പ്രതിസന്ധിയിക്കിടയിലും രണ്ടാംകൃഷിക്കുള്ള തയാറെടുപ്പിലാണ് കർഷകർ. കൃഷി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായിട്ടും വിത്ത് എത്തിയിട്ടില്ലെന്നാണ് പരാതി. ഇതോടെ കിലോയ്ക്ക് 44 രൂപയ്ക്കു ലഭിച്ചിരുന്ന വിത്തിന് 50 രൂപക്ക് മുകളിൽ  ഉയർന്നു.
  രണ്ടാംകൃഷി ചെയ്യുന്ന പാടങ്ങളിലെ കർഷകർക്കായി സീഡ് അതോറിറ്റി വഴിയാണ് വിത്ത് ലഭ്യമാക്കേണ്ടത്. കർഷകരിൽനിന്നു സംഭരിച്ച് സംസ്‌കരിച്ച വിത്തുകൾ സീഡ് അതോറിറ്റിയുടെ കൈവശമുണ്ടെങ്കിലും ഇതു വരെ വിതരണം തുടങ്ങിയിട്ടില്ല.

കരാറുകാരുമായുള്ള  പഴയ കുടിശ്ശികത്തുകയുടെ  തർക്കത്തിന്റെ പേരിലാണ് വിത്ത് തടഞ്ഞു വച്ചിരിക്കുന്നത്. 
വിത്തുവിതരണം കരാറെടുത്തിരുന്ന ട്രാൻസ്‌പോർട്ടിങ് ഏജൻസി കോടതിയെ സമീപിച്ച് വിത്തുവിതരണത്തിന് സ്റ്റേ വാങ്ങി.വിത്ത് ദൗർലഭ്യം രൂക്ഷമായതോടെ കുട്ടനാട്ടിൽ ഉൾപ്പടെ വിത്തിന്   സ്വാകാര്യ ഏജൻസികൾ വിലയും കൂട്ടി.

  ഈ മാസം ആദ്യവാരമാണ് രണ്ടാംകൃഷിയുടെ വിത സാധാരണ  തുടങ്ങുന്നത്. എന്നാൽ അപ്രതീക്ഷിതമായ കാലവർഷവും കിഴക്കൻവെള്ളത്തിന്റെ വരവും കാരണം ബണ്ടുകൾ തകരുകയും  പാടങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഇതോടെ കൃഷി  ഒരുക്കങ്ങൾ  മഴയിൽ മുങ്ങുകയായിരുന്നു. ഒരു ഹെക്ടറിന് 100 കിലോയെന്ന ക്രമത്തിൽ 10 ലക്ഷം കിലോ നെൽവിത്താണ് കുട്ടനാട്ടിലേക്ക്  മാത്രം വേണ്ടത്. മഴക്കെടുതിക്കൊപ്പം വിത്ത് ക്ഷാമം കൂടിയായതോടെ പല കർഷകരും കൃഷി ഉപേക്ഷിക്കുമെന്നാണ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago