A complaint has been raised that a purification ritual (shuddhi kalasham) was conducted at the Secretariat after the transfer of an employee belonging to the Scheduled Caste category. The allegation is that an office attendant in the Administrative Vigilance Cell of the Administrative Reforms Department was subjected to caste-based discrimination. A native of Konni, who worked as an assistant at the Secretariat, has lodged a complaint against another official, alleging casteist remarks and humiliation in connection with the incident.
HOME
DETAILS

MAL
പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി
Muhammed Salavudheen
June 12 2025 | 03:06 AM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ ശുദ്ധികലശം നടത്തിയതായി പരാതി. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിൽ ജാതീയമായി അധിക്ഷേപിച്ചെന്ന് കാട്ടി കോന്നി സ്വദേശിനി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി.
എസ്.സി. എസ്.ടി കമ്മീഷനിലാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങൾ ആരോപണ വിധേയൻ മാറ്റിയെന്നും പരാതിയിലുണ്ട്. ഇയാൾ സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവാണ്. സംഭവത്തിൽ 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് എസ്.സി. എസ്.ടി കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നൽകി. കന്റോൺമെന്റ് പൊലിസിനും പരാതി നൽകിയിട്ടുണ്ട്.
ഏപ്രിൽ ഒന്നിനാണ് യുവതിയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്. താൻ സ്ഥലം മാറി പോകുന്നതിന് മുൻപുവരെ എതിർകകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും തസ്‌തിക വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് കരുതിയിരുന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ, മറന്നുവച്ച ബാഗ് എടുക്കാൻ പഴയ ഓഫീസിലേയ്ക്ക് പോയ സമയത്താണ് എതിർകകക്ഷി ശുദ്ധികലശം നടത്തിയതായി പറഞ്ഞത് കേട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. താനുപയോഗിച്ച മേശയും കസേരയും നീക്കം ചെയ്ത് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തി എന്നാണ് മെയ് 30 ന് നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം, പരാതിയിൽ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റിൽ നടന്നിട്ടില്ലെന്ന് ആരോപണ വിധേയൻ വ്യക്തമാക്കി. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താൻ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ഇയാൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 6 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 6 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 7 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 7 hours ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 7 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 7 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 8 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 8 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം
uae
• 8 hours ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 8 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 9 hours ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 9 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 9 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 10 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 11 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 11 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 11 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 11 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 10 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 10 hours ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 10 hours ago